ടെഹ്‌റാൻ: ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കൈവെട്ടിയ അമേരിക്കയെ മേഖലയിൽ നിന്നും വെട്ടി നീക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി. അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനു തക്ക മറുപടിയും നേരിടേണ്ടി വരുമെന്ന് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ റൂഹാനി പറഞ്ഞു.
മേഖലയിലെ മറ്റ് രാജ്യങ്ങളിൽ നിന്നും അമേരിക്ക തിരിച്ചടി നേരിടുമെന്നാണ് ഞാൻ കരുതുന്നത്. അവർ ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കരങ്ങൾ ഛേദിച്ചു. അതിനു പകരമായി പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാലുകൾ തന്നെ ഞങ്ങൾ ഛേദിക്കും. അമേരിക്ക വിവേകമുള്ളവരാണെങ്കിൽ ഈ അവസരത്തിൽ അവരുടെ ഭാഗത്ത് നിന്നും തുടർ നടപടികൾ ഉണ്ടാവില്ല.
സുലൈമാനിയുടെ കൊലപാതകത്തിന് മറുപടിയായി ഇറാഖിലെ യുഎസിന്റെ വ്യോമതാവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. യു.എസ് മറ്റ് നടപടികൾ സ്വീകരിക്കുകയാണെങ്കിൽ ഈ നീക്കം മതിയാകില്ലെന്നും റൂഹാനി കൂട്ടിച്ചേർത്തു. മേഖലയിലെ രാജ്യങ്ങളുടെ പ്രതികരണം അമേരിക്ക അറിയണമെന്നാണ് എന്റെ കാഴ്ചപ്പാടെന്നും റൂഹാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: