Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണിമുടക്ക് ദിനത്തില്‍ അഴിഞ്ഞാടി സിഐടിയു; വനിതാ ജീവനക്കാരെ ആക്രമിച്ചു;കേരളത്തില്‍ ആക്രമണ പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2020, 09:02 am IST
in Kerala

പത്തനംതിട്ട: ദേശീയ പണിമുടക്കിന്റെ പേരില്‍ പോസ്റ്റ് ഓഫീസുകളില്‍ സിഐടിയുക്കാരുടെ അഴിഞ്ഞാട്ടം. കോന്നി മല്ലശ്ശേരി, അടൂര്‍ ഇളമണ്ണൂര്‍ എന്നിവിടങ്ങളില്‍ പോസ്റ്റ് ഓഫീസുകളില്‍ അതിക്രമം കാട്ടിയ സമരക്കാര്‍ വനിതാ ജീവനക്കാരെ ആക്രമിച്ചു. 

മല്ലശ്ശേരി സബ് പോസ്‌റ്റോഫീസില്‍ പോസ്റ്റ്മിസ്ട്രസ്സ് ആയ കെ.ആര്‍. ശോഭനകുമാരിയെ കൈയേറ്റം ചെയ്ത അക്രമികള്‍ ഓഫീസിന്റെ ഷട്ടര്‍ പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. ഇളമണ്ണൂരിലും സബ് പോസ്റ്റ്മിസ്ട്രസ്സ് കെ. കൃഷ്ണകലയെ പോസ്‌റ്റോഫീസിനുള്ളിലാക്കി പുറത്തു നിന്ന് പൂട്ടി. പോലീസെത്തിയാണ് ഇവരെ പുറത്തിറക്കിയത്. 

രാവിലെ ഒന്‍പതോടെ മല്ലശ്ശേരി പോസ്റ്റോഫീസിലെത്തിയ സിഐടിയുക്കാരായ ഓട്ടോറിക്ഷാ തൊഴിലാളികളടക്കമുള്ളവര്‍ അക്രമം നടത്തുകയായിരുന്നു. ശോഭനകുമാരിക്കുനേരെ അസഭ്യവര്‍ഷം നടത്തുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് പത്തനംതിട്ട പോലീസില്‍ പരാതി നല്‍കി.

ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാനസമിതിയംഗവും ബിഎംഎസ് സംസ്ഥാന സമിതി അംഗവുമാണ് ശോഭനാകുമാരി. ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ സി ഗ്രൂപ്പ് പത്തനംതിട്ട ഡിവിഷന്‍ പ്രസിഡന്റുകൂടിയായ ശോഭനാകുമാരി ബിഎംഎസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.

ബിപിഇഎഫ് നേതാവ് ശോഭനകുമാരിക്കുനേരേയുണ്ടായ ആക്രമണത്തില്‍ ജിഇഎന്‍സി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ പ്രതിഷേധിച്ചു. പണിമുടക്കിന്റെ പേരില്‍ വനിതാജീവനക്കാര്‍ക്കുനേരെ ആക്രമണം നടത്തുകയും അവരെ അപമാനിക്കുകയും ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഗുരുവായൂര്‍

ഭക്തരെ ബുദ്ധിമുട്ടിലാക്കി കോഫീബൂത്തുകള്‍ അടപ്പിച്ച് ക്ഷേത്രനടയിലും സമരാനുകൂലികള്‍ ഹര്‍ത്താല്‍ നടപ്പാക്കി. ഇതുവരെ നടന്ന ഹര്‍ത്താലുകളിലും, ബന്ദുകളിലും ക്ഷേത്രനടയെ ഒഴിവാക്കിയിരുന്നു. എന്നാല്‍,

ഇത്തവണ ക്ഷേത്രനടയിലെ കടകളും, ദേവസ്വത്തിന്റെ കീഴിലുള്ള കോഫീബൂത്തുകളും ബലമായി അടപ്പിച്ചു. ശബരിമല തീര്‍ഥാടകരും, ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങളും ഏറെ ദുരിതമനുഭവിച്ചു. ക്ഷേത്രത്തിലെ പ്രസാദ ഊട്ടായിരുന്നു ഭക്തര്‍ക്കും തീര്‍ഥാടകര്‍ക്കും ആശ്വാസമായത്. 

പാലക്കാട്

പണിമുടക്കിനിടെ ഓട്ടോ ഡ്രൈവറായ ബിഎംഎസ് നേതാവിനെ സിഐടിയുക്കാര്‍ മര്‍ദ്ദിച്ചു. അകത്തേത്തറ ബിഎംഎസ് മേഖലാ സെക്രട്ടറി ഹരിഗോവിന്ദനെയാണ് ഒരുസംഘം സിഐടിയുക്കാര്‍ മര്‍ദ്ദിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. അകത്തേത്തറയില്‍ നിന്ന് ഒലവക്കോട് റെയില്‍വേ ജങ്ഷനിലേക്ക് സവാരി പോയ ഹരിഗോവിന്ദനെ മുപ്പതോളം സിഐടിയുക്കാര്‍ ഓട്ടോതടഞ്ഞ് അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. ഹരിഗോവിന്ദന്‍ പോലീസില്‍ പരാതി നല്‍കി. 

കൊച്ചി

പള്ളിക്കരയില്‍ ദേശീയ പണിമുടക്കിന്റെ പേരില്‍ അക്രമം. ഇന്നലെ കട തുറന്നതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ വ്യാപാരികളെ ആക്രമിക്കുകയായിരുന്നു. പള്ളിക്കര വ്യാപാരി-വ്യവസായ ഏകോപന സമിതി പള്ളിക്കര യൂണിറ്റ് പ്രസിഡന്റ് ബാബു ചെമ്പോത്തുംകുടി, വ്യാപാരികളായ ബിജു ജേക്കബ്, പൗലോസ് കുര്യന്‍ എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണം. കടയടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സമരാനുകൂലികള്‍ മര്‍ദ്ദിക്കുകയായിരുന്നു. 

ബാബുവിന്റെ മൂക്കിന് പരിക്കുണ്ട്. ബിജുവിന്റെ കൈക്ക് പൊട്ടലും, പൗലോസിന്റെ വിരലൊടിയുകയും ചെയ്തു. രണ്ട് വര്‍ഷമായി ഹര്‍ത്താലിലും പണിമുടക്കിലും പള്ളിക്കര വ്യാപാര വ്യവസായികള്‍ സഹകരിച്ചിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് വ്യാപാര വ്യവസായികള്‍ പ്രതിഷേധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

Spiritual

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

Spiritual

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

Kerala

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ വാര്‍ത്തകള്‍

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.