ശബരിമല: മകരജ്യോതി കാണാന്‍ കഴിയുന്ന ഭാഗങ്ങളില്‍ സുരക്ഷിത ദര്‍ശനത്തിന് ബാരിക്കേഡുകള്‍ സ്ഥാപിച്ചു തുടങ്ങി. ഈ ഭാഗങ്ങളില്‍ വെളിച്ചം, കുടിവെള്ളം എന്നിവ ലഭ്യമാക്കും. കുത്തനെ കിടക്കുന്ന ഭാഗത്താണ് ബാരിക്കേഡ് സ്ഥാപിക്കുന്നത്.
മകരജ്യോതി ദര്‍ശനത്തിനു ശേഷം മടങ്ങുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ പാണ്ടിത്താവളം മുതല്‍ ജീപ്പ്റോഡ് വരെ ഇരുവശവും ബാരിക്കേഡ് സ്ഥാപിച്ചു. കൂടാതെദര്‍ശന്‍ കോംപ്ലക്‌സിന് ചുറ്റും ബാരിക്കേഡ് സ്ഥാപിച്ച്സുരക്ഷിതമാക്കും. നിലവിലുള്ളവ ശക്തിപ്പെടുത്തും. അപ്പവും അരവണയും കൂടുതല്‍ ശേഖരിച്ചിട്ടുണ്ട്. 15 ലക്ഷം ടിന്‍ അരവണയും രണ്ട് ലക്ഷം കവര്‍ അപ്പവും സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. പ്രസാദ നിര്‍മാണത്തിനാവശ്യമായ ശര്‍ക്കര സന്നിധാനത്ത് സംഭരിച്ചിട്ടുണ്ട്.
നിലയ്‌ക്കലിലെ പാര്‍ക്കിങ് സൗകര്യം കൂടുതല്‍ കാര്യക്ഷമമാക്കും. ഇവിടെ സ്ഥലം തികയാതെ വന്നാല്‍ പമ്പ ചക്കുപാലത്ത് വാഹനം പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യമേര്‍പ്പെടുത്താനും തീരുമാനമായി. കൂടുതല്‍ നേരം ക്യൂ നില്‍ക്കേണ്ടിവരുന്ന ഭക്തര്‍ക്ക് ബിസ്‌കറ്റും കുടിവെള്ളവും നല്‍കുന്നതിനുള്ള സംവിധാനവുമൊരുക്കും. നിലയ്‌ക്കലില്‍നിന്ന് പമ്പയിലേക്ക് ആവശ്യാനുസരണം കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. കാനനപാതയിലൂടെ വരുന്ന തീര്‍ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ വനം വകുപ്പുമായി ചേര്‍ന്ന് ക്രമീകരണമേര്‍പ്പെടുത്തി.
















