ജെറുസലേം: ഇസ്രയേലിനെ ആക്രമിക്കാന്‍ ധൈര്യപ്പെടുന്നത് ഏത് ശക്തിയായാലും ശരി, ലോകം നടുങ്ങുന്ന ശബ്ദത്തിലൊരു തിരിച്ചടിയോടു കൂടിയായിരിക്കും ഇസ്രായേല്‍ രാഷ്ട്രം അതിനു മറുപടി നല്‍കുകയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാഖിലുള്ള യുഎസ് സൈനികത്താവളങ്ങള്‍ക്കു നേരെ ഇറാന് മിസൈലാക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.
നേരത്തെ കാസിം സുലൈമാനിയെ വധിച്ച യു.എസ് നടപടിയെ ഇസ്രായേല്‍ അഭിനന്ദിച്ചിരുന്നു. ഇറാന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭീകരവാദപ്രവര്‍ത്തനങ്ങളുടെ ശില്പിയും മുഖ്യസൂത്രധാരനുമായിരുന്നു കാസിം സുലൈമാനിയെന്നും, പലപ്പോഴും പലയിടത്തും നടന്ന ആക്രമണങ്ങളില്‍ ജീവന് നഷ്ടപ്പെട്ട എണ്ണമറ്റ ജനങ്ങളുടെ മരണത്തിനുത്തരവാദിയാണ് അയാളെന്നും നെതന്യാഹു പ്രസ്താവിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച, അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച ഇറാന്റെ മേജര്‍ ജനറല്‍ കാസിം സുലൈമാനിയെ ഇസ്രായേല്‍ ഭീകരവാദികളുടെ ചീഫ് എന്ന വിശേഷിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: