തിരുവനന്തപുരം: ദി ഇക്കണോമിസ്റ്റ് മാഗസിന്റെ ഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു) നടത്തിയ സര്‍വേയില്‍ 44 ശതമാനത്തോടെ ലോകത്തെ ഏറ്റവും ജനസംഖ്യ പെരുപ്പമുള്ള നഗരമായി മലപ്പുറം ജില്ല തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറത്തിന് പുറമേ കോഴിക്കോട്, കൊല്ലം, തൃശൂര്‍ ജില്ലകളും പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിച്ചു. ആശങ്കയോടെ വീക്ഷിക്കേണ്ട കേരളത്തിന്റെ ഈ അവസ്ഥയെ പെരുപ്പിച്ചും ആഘോഷിച്ചുമാണ് മലയാള മനോരമ കൊണ്ടാടിയത്.
‘ലോകത്തിന് അസൂയയായി കേരളത്തിലെ മൂന്ന് നഗരം, ഒന്നാമത് മലപ്പുറം, വളര്‍ച്ച അതിവേഗം’ എന്ന തലക്കെട്ടോടെയാണ് മനോരമ വാര്‍ത്ത ആഘോഷിച്ചത്. കേരളത്തിന് അഭിമാനകരമായ വളര്‍ച്ച എന്നാണ് മനോരമ തെറ്റായി റിപ്പോര്‍ട്ട് ചെയ്തത്. അനിയന്ത്രിതമായ ജനസംഖ്യാ വളര്‍ച്ച ലോകം ആശങ്കയോടെ വീക്ഷിക്കുമ്പോഴാണ് റിപ്പോര്‍ട്ട് നേട്ടമായി മനോരമ ആഘോഷമാക്കിയത്. ഇതിനെതിരെ നവമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ജനസംഖ്യവളര്‍ച്ച മനോരമയ്ക്ക് നേട്ടമായി തോന്നുന്നത് യാദൃച്ഛീകമാവാന് വഴിയില്ലെന്ന രീതിയിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
പട്ടിയില്‍ കോഴിക്കോട്( 35 ശതമാനം) നാലാം സ്ഥാനത്തും, കൊല്ലം ( 31 ശതമാനം) പത്താം സ്ഥാനത്തും ഇടംപിടിച്ചു. കേരളത്തിലെ തൃശ്ശൂരാണ് 13-ാം സ്ഥാനത്ത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് വിയറ്റനാമിലെ കാന്‍ തോ ആണ്. 37 ശതമാനമാണ് ഇവിടുത്തെ ജനസംഖ്യാവളര്ച്ചയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2015 ലും 2020ലും വലിയ വളര്‍ച്ചയാണ് ഈ നഗരങ്ങളിലുണ്ടായതെന്ന് യുഎന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സര്‍വ്വേ വ്യക്തമാക്കുന്നു.
ചൈനയിലെ സുഖ്യാന്‍ (36.6), സുഷോവു (32.5), പുറ്റിയാന്‍ (32.2), നൈജീരിയയിലെ അബുജ (34.2), യുഎഇയിലെ ഷാര്‍ജ (32.2), ഒമാനിലെ മസ്കത്ത് (31.4) എന്നിവയാണ് ആദ്യ പത്തില്‍ ഇടം പിടിച്ചവ. ഗുജറാത്തിലെ സൂറത്ത് 26ാം സ്ഥാനത്തും തമിഴ്നാട്ടിലെ തിരുപ്പൂര്‍ 30-ാം സ്ഥാനത്തുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: