ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യവും മഞ്ഞുവീഴ്ചയും. കശ്മീര്‍ താഴ്വരയും ഹിമാചല്‍പ്രദേശും, ഉത്തരാഖണ്ഡും കനത്ത മഞ്ഞുവീഴ്ചയിലാണ്. കശ്മീരില്‍ ശ്രീനഗര്‍ അടക്കം പലയിടങ്ങളിലും മഞ്ഞുവീഴ്ചയുണ്ട്. അസഹ്യമായ തണുപ്പാണ്.
ശ്രീനഗര്‍ ദേശീയപാതയില്‍ അറുനൂറിലേറെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ബദരീനാഥ്, കേദാര്‍നാഥ്, ഹേമകുണ്ഡ് തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മഞ്ഞുവീണ് പാതകളെല്ലാം മൂടിക്കിടക്കുകയാണ്. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലും മഞ്ഞുവീഴ്ചയുണ്ട്.
മിക്കയിടങ്ങളിലും സാധാരണ താപനിലയിലും ഏഴു ഡിഗ്രി വരെ കുറവാണ് താപനില. ഹരിയാനയില്‍ 11.3 ഡിഗ്രി സെല്‍ഷ്യസാണ് താപനില. രാജസ്ഥാനിലെ ദാബോക്കില് 7.2 ഡിഗ്രി മാ്രതമാണ് താപനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: