മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ വായുവില്‍ പുകമറ ഉണ്ടാകുന്നതിനാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ താത്കാലികമായി മാറ്റിയേക്കും. കഴിഞ്ഞ രണ്ട് മാസമായി എട്ട് മില്യണ്‍ ഹെക്ടര്‍ വനഭൂമിയാണ് ഓസ്ട്രേലിയയില്‍ കത്തിനശിച്ചത്.
കാലാവസ്ഥ മോശമാകുന്നതോടെ വായുവില്‍ പുക നിറയുകയാണ്. ഈ സാഹചര്യത്തില്‍ താരങ്ങളുടെ ആരോഗ്യം കണക്കിലെടുക്കണമെന്നും മോശം കാലാവസ്ഥയില്‍ മത്സരം നടത്താനാകില്ലെന്നും ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡയറക്ടര്‍ ക്രെഗ് ടൈലി പറഞ്ഞു.
വര്‍ഷത്തിലെ ആദ്യ ഗ്രാന്‍ഡ്സ്ലാമാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍. ആരോഗ്യ വിഭാഗം സാഹചര്യം പഠിച്ചുവരികയാണ്. ടൂര്‍ണമെന്റ് മാറ്റേണ്ട സാഹചര്യം വന്നാല്‍ മാറ്റുമെന്നും ടൈലി വ്യക്തമാക്കി. 20നാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: