കൊച്ചി: കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ കൊലപാതകം. പെണ്‍കുട്ടിയെ കൊന്നശേഷം സുഹൃത്ത് മൃതദേഹം കാട്ടില്‍ തള്ളി. കൊച്ചി മരട് സ്വദേശിയായ ഈവ(17)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് സഫറിനെ(26) പോലീസ് അറസ്റ്റ് ചെയ്തു. മലക്കപ്പാറയിലാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. പ്രതിയുടെ കാര്‍ മലക്കപ്പാറയില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
മരട് സ്വദേശിയായ ഈവ എന്ന യുവതിയെ കാണാനില്ലെന്ന വിവരം ആതിരപ്പള്ളി പോലീസിന് നേരത്തെ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അതിരപ്പള്ളി വഴി ഒരു കാറ് പോയിരുന്നുവെന്നും കാറില്‍ ഒരു യുവാവും യുവതിയും ഉണ്ടായിരുന്നുവെന്ന വിവരം ലഭിച്ചും മലക്കപ്പാറയെത്തിപ്പോഴും രണ്ട് പേരും കാറിലുണ്ടായിരുന്നു കാറിന്റെ നമ്പറും പോലീസിന് ലഭിച്ചു.
എന്നാല്‍ തമിഴ്‌നാടിലെ വാല്‍പ്പാറ ചെക്‌പോസ്റ്റിലെത്തിയപ്പോള്‍ കാറില്‍ യുവതിയുണ്ടായിരുന്നില്ല. പരിശോധനയില്‍ കാറില്‍ രക്തക്കറയും കണ്ടെത്തി. തുടര്‍ന്ന് സഫറിനെ ചോദ്യം ചെയ്തപ്പോഴാണ് ഈവയെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ സമ്മതിച്ചത്. പെണ്‍കുട്ടിയുടെ ണൃതദേഹത്തിനായി കാട്ടില്‍ തെരച്ചില്‍ തുടരുകയാണ്.
















