കോഴിക്കോട്: ദേശസ്നേഹത്തിന്റെ ഉണര്‍ത്തുപാട്ടായി കോഴിക്കോട്ട് രാഷ്‌ട്രരക്ഷാ സംഗമം. ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തുന്ന കപട പ്രചരണങ്ങളെ തുറന്നുകാട്ടിയാണ് മുതലക്കുളത്ത് വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ രാഷ്‌ട്രരക്ഷാസംഗമം നടന്നത്. പൗരത്വം നല്‍കാനാണ് നിഷേധിക്കാനല്ല എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച സംഗമത്തില്‍ ജാതിമതരാഷ്‌ട്രീയത്തിനതീതമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്.
വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ നിലവിളക്ക് തെളിയിച്ചു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം വത്സന്‍ തില്ലങ്കേരി, മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
റിട്ട. ജില്ലാ ജഡ്ജി പി.എന്‍. ശാന്തകുമാരി അമ്മ അദ്ധ്യക്ഷയായി. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന്‍, കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മരാജ, ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ കെ. രജിനേഷ്ബാബു, എന്‍.പി. രാധാകൃഷ്ണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു, സക്ഷമ സംസ്ഥാന ഉപാദ്ധ്യക്ഷയും മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ സി.എസ്. സത്യഭാമ, ബിജെപി സംസ്ഥാന സമിതി അംഗവും സംവിധായകനുമായ അലി അക്ബര്‍, അയ്യപ്പ സേവാസമാജം സംസ്ഥാന സമിതി അംഗം ഗിരിജാംഗദന്‍, ബാലഗോകുലം കോഴിക്കോട് മേഖലാ സംഘടനാ സെക്രട്ടറി പി. കൈലാസ്‌കുമാര്‍, രാഷ്‌ട്രീയ സേവികാസമിതി വിഭാഗ് കാര്യവാഹിക സരിത, ബിഎംഎസ് ജില്ലാ ഉപാദ്ധ്യക്ഷ പി.ടി. പത്മിനി, സേവാഭാരതി ജില്ലാ ഉപാദ്ധ്യക്ഷ വൃന്ദാ രാഘവനുണ്ണി, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ജോണി കുമ്പളങ്ങയില്‍, വിശ്വഹിന്ദുപരിഷത്ത് ജില്ലാ ഉപാദ്ധ്യക്ഷ അഡ്വ. സുപ്രിയ, ഭാരതീയവിചാരകേന്ദ്രം കോഴിക്കോട് ജില്ലാസമിതിഅംഗം സുജാത, ഭാരതീയ മസ്ദൂര്‍ സംഘം ജില്ലാ സമിതി അംഗം സോന എസ്. മേനോന്‍, രാഷ്‌ട്രരക്ഷാസംഗമം ജനറല്‍ കണ്‍വീനര്‍ പി. ഹരീഷ് കുമാര്‍, വിശ്വഹിന്ദു പരിഷത്ത് കോഴിക്കോട് മഹാനഗര്‍ അദ്ധ്യക്ഷന്‍ പി. ജിജേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
















