തമിഴ് സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പർ സ്റ്റാർ രജനി ചിത്രമായ ദർബാറിന്റെ റിലീസ് ദിനത്തിൽ ജീവനക്കാര്‍ക്ക് ഫ്രീ ടിക്കറ്റും അവധിയും നൽകി ചെന്നൈയിലെ ഐടി കമ്പനി. നീണ്ട ഇടവേളയ്ക്ക് ശേഷം സ്റ്റൈല്‍ മന്നന് രജനീകാന്ത് പോലീസ് വേഷത്തിലെത്തുന്ന ‘ദര്‍ബാര്‍’ ഈ മാസം ഒമ്പതിനാണ് തിയേറ്ററുകളിൽ എത്തുന്നത്.
നേരത്തെ സ്റ്റൈല്‍ മന്നന്റെ ‘കബാലി’, ‘പേട്ട’, ‘കാല’ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തപ്പോഴും ചെന്നൈയിലെ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് അവധി നല്‍കിയിരുന്നു. ചിത്രത്തില്‍ ആദിത്യ അരുണാചലം എന്ന പോലീസ് ഓഫീസറായിട്ടാണ് രജനി എത്തുന്നത്. തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം സുനില്‍ ഷെട്ടിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങല്‍.
കേരളത്തില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. എസ് ക്യൂബ് ഫിലിംസും ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. രജനിയും യുവനിര ഹിറ്റ്മേക്കറായ, സംവിധായകൻ എ.ആർ.മുരുകദാസും ഒന്നിന്നിക്കുന്ന പ്രഥമ ചിത്രം കൂടിയായതിനാൽ ആരാധകരിൽ ദർബാർ പ്രതീക്ഷ വർധിപ്പിച്ചിരിക്കയാണ്. “മുംബയിൽ നടക്കുന്ന ഒരു പോലീസ് സ്റ്റോറിയാണ് ദർബാർ. ഇതിൽ മുംബൈ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ കഥാപാത്രമാണ് രജനിയുടേത്. സിനിമയിൽ രാഷ്ട്രീയമില്ല. നിയമത്തിന്റെ കണ്ണു കൊണ്ട് നോക്കാതെ ധർമ്മത്തിന്റെ മാർഗത്തിലൂടെ നടക്കുന്ന ആളാണ് എന്നത് കൊണ്ട് ഈ അസിസ്റ്റന്റ് കമ്മീഷണർക്ക് ശത്രുക്കൾ ഏറെ. വില്ലൻ സുനിൽ ഷെട്ടിയുടെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്ക് അദ്ദേഹം തടയിടുന്നു. അതിൽ നായകൻ എങ്ങനെ വിജയിക്കുന്നു എന്നതാണ് കഥയുടെ രത്നച്ചുരുക്കം – മുരുകദാസ് പറയുന്നു.
പതിവു രജനി സിനിമകളിലെന്ന പോലെ ദർബാറിൽ ആവേശം അലതല്ലുന്ന പഞ്ച് ഡയലോഗുകൾ ഉണ്ട്. രജനി സിനിമകളിലെ പ്രത്യേകത തന്നെ അദ്ദേഹത്തിന്റെ നിഷ്കളങ്കതയും ഹാസ്യവുമാണ്. എന്നാൽ പത്തു വർഷമായി അദ്ദേഹം അതിൽ നിന്നും അകന്ന പോലെ തോന്നി. ദർബാറിൽ തൊണ്ണൂറുകളിലെ രജനിയെ വീണ്ടും കാണാം. അതേ സമയം പുതിയ അപ്ഡേറ്റുകളുമായിട്ടാണ് അദ്ദേഹം സ്ക്രീനിൽ പ്രത്യക്ഷപ്പെടുക. പ്രായമായാൽ ചിലരുടെ ശബ്ദത്തിന് മാറ്റം വരും, മുഖം ക്ഷീണിക്കും. എന്നാൽ രജനിയുടെ ശരീരം മാത്രമല്ല മനസ്സും ചെറുപ്പമാണ്. ഇപ്പോഴും അദ്ദേഹം ഫോർട്ടി പ്ലസ് യുവാവാണ്.
ആർക്കിടെക്ട് ആയിട്ടാണ് നയൻതാര അഭിനയിക്കുന്നത്. സിനിമയിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങൾ ദൃശ്യവൽക്കരിച്ചിട്ടുണ്ട്. മുംബയിലാണ് ദർബാർ പൂർണമായും ചിത്രീകരിച്ചത്.” സന്തോഷ് ശിവൻ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: