ന്യൂദല്‍ഹി: എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി മുസ്ലീം വോട്ടുകളുടെ ബ്രോക്കറാണെന്നും വെറും കോമാളിയാണെന്നും ബിജെപി എംപി അരവിന്ദ് ധര്‍മ്മപുരി. ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിക്കവേയാണ് അരവിന്ദ് ധര്‍മ്മപുരി ഇക്കാര്യം വ്യക്തമാക്കിയത്.
മുന്‍പ് കോണ്‍ഗ്രസിനു വേണ്ടി മുസ്ലീം വോട്ടുകള്‍ പിടിച്ചു കൊടുത്തിരുന്ന ഒവൈസി ഇപ്പോള്‍ ടിആര്‍സിനു വേണ്ടിയാണ് ബ്രോക്കര്‍ പണി ചെയ്യുന്നത്. നേരത്തെ കോണ്‍ഗ്രസ് ഇതിന് പണം നല്കിയിരുന്നെങ്കില് ഇപ്പോള്‍ ഒവൈസിക്ക് പണം നല്‍കുന്നത് ടിആര്എസാണെന്നും അരവിന്ദ് ധര്‍മ്മപുരി പരിഹസിച്ചു.
നേരത്തെ, പൗരത്വ ഭേദഗതി നിയമത്തേയും ദേശീയ പൗരത്വ രജിസ്റ്ററിനേയും തെറ്റായി വ്യാഖ്യാനിക്കുന്ന ഒവൈസി ഇന്ത്യയിലെ മുസ്ലീങ്ങളുടെ രാഷ്ട്രീയ സുല്‍ത്താന്‍ ചമയുകയാണെന്ന് ബിജെപി നേതാവ് ടി. ശ്രീനിവാസ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: