ന്യൂദല്‍ഹി: സര്‍ക്കാര്‍ സഹായം കൈപ്പറ്റുന്ന, മദ്രസകള്‍ അടക്കമുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങള്‍ സര്‍ക്കാരുകള്‍ക്ക് നേരിട്ട് നടത്താമെന്ന് സുപ്രീംകോടതി. 2008ല്‍ ബംഗാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന നിര്‍ണായക വിധി കേരളത്തിലും വലിയ മാറ്റങ്ങള്‍ക്ക് വഴി തുറക്കും.
മദ്രസകളില്‍ അധ്യാപകരെ നിയമിക്കാന്‍ സ്വതന്ത്ര കമ്മീഷന് രൂപീകരിച്ച് 2008ല്‍ ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. ഇത് ചോദ്യം ചെയ്ത് മദ്രസകള്‍ നടത്തിയിരുന്ന മുസ്ലിം സംഘടനകള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ച് നിയമം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചു. ഇതിനെതിരെ നല്കിയ അപ്പീലിലാണ് ഹൈക്കോടതി വിധി റദ്ദാക്കിയതും നിയമനങ്ങളില്‍ സര്‍ക്കാരിന് ഇടപെടാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതും.
2008ലെ ബംഗാള്‍ മദ്രസ സര്‍വീസ് കമ്മീഷന് ആക്ട് ഭരണഘടനാപരമായി സാധുവാണ്. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്കുന്ന സര്‍ക്കാരുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവിടങ്ങളിലെ അധ്യാപകരെ ശുപാര്‍ശ ചെയ്യാന്‍ മാത്രമല്ല, അവരെ നേരിട്ട് നിയമിക്കാനും അധികാരമുണ്ട്, ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും യു.യു. ലളിതും അടങ്ങിയ ബെഞ്ച് വിധിച്ചു.
സിപിഎം സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ ലംഘനമാണെന്നും ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും ഭരിക്കാനുമുള്ള അധികാരം നല്കുന്ന 30-ാം വകുപ്പിന്റെ ലംഘനമെന്നുമാണ് മദ്രസക്കാര്‍ വാദിച്ചത്.
പുതിയ നിയമ പ്രകാരം സര്‍ക്കാര്‍ നിയമിച്ച അധ്യാപകരാണ് അപ്പീല്‍ നല്‍കിയത്. പുതിയ അധ്യാപകരെ അന്തിമവിധി വരും വരെ പിരിച്ചുവിടരുതെന്നും അവര്‍ക്ക് ശമ്പളം നല്‍കണമെന്നും കോടതി ഇടക്കാല ഉത്തരവും നല്‍കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: