Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പശ്ചിമേഷ്യയിലെ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2020, 06:44 am IST
inVicharam

ലോകരാഷ്‌ട്രങ്ങളുടെയെല്ലാം ശ്രദ്ധ ഇപ്പോള്‍ അമേരിക്ക, ഇറാന്‍ എന്നീ രാജ്യങ്ങളിലേക്കാണ്. ഇരു രാജ്യങ്ങളും പരസ്പരം യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണിപ്പോള്‍.  യുഎസ് ഉള്‍പ്പെടെ ആറ് രാജ്യങ്ങളുമായി 2015 ല്‍ ഉണ്ടാക്കിയ ആണവകരാറില്‍ നിന്നുള്ള ഇറാന്റെ പിന്മാറ്റവും അവര്‍ രണ്ടും കല്‍പ്പിച്ചുതന്നെ എന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ആണവ പദ്ധതി നിര്‍ത്തിവച്ചാല്‍ ഉപരോധം അവസാനിപ്പിക്കാമെന്ന് യുഎസ് മുന്നോട്ടുവച്ച വ്യവസ്ഥയില്‍ 2015 ലാണ് ഇറാന്‍ കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റപ്പോള്‍ ആദ്യം ചെയ്തത് ഈ കരാറില്‍ നിന്ന് പിന്മാറുകയും ഇറാന് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു. ബന്ധം ഒന്നൂകൂടി വഷളാക്കുന്നതായിരുന്നു ഈ തീരുമാനം. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ ശേഷി വര്‍ധിപ്പിച്ചാല്‍ അണവായുധ നിര്‍മാണമായിരിക്കും ഇറാന്റെ ലക്ഷ്യം. 

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ പ്രത്യേക വിഭാഗമായ കുദ്‌സ് ഫോഴ്‌സ് മേധാവി  ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ്  വ്യോമാക്രമണത്തില്‍ വധിച്ചതിന് ശേഷം പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത കൂടുതല്‍ രൂക്ഷമാവുകയാണ്. നിലവിലെ ഈ സ്ഥിതിവിശേഷം മറ്റ് ലോകരാഷ്‌ട്രങ്ങള്‍ക്കും പ്രതികൂലമാവും എന്നും ഉറപ്പാണ്. 

ഇറാന്‍ അമേരിക്കയുടെ ശത്രുപക്ഷത്തായിട്ട് അര നൂറ്റാണ്ടായിട്ടേയുള്ളൂ. അതിന് മുമ്പ് സൗഹൃദം പങ്കിട്ടിരുന്ന ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വില്ലനായത് എണ്ണയും, ഇറാനെ വരുതിയിലാക്കുനുള്ള അമേരിക്കയുടെ ശ്രമങ്ങളുമാണ്. ലോകപോലീസ് മനോഭാവം വച്ചുപുലര്‍ത്തുന്ന അമേരിക്ക, ഇറാനുമേല്‍ 1979 മുതല്‍ ഉപരോധങ്ങളുടെ പ്രതിരോധ നിരയാണ് ഇക്കാലമത്രയും തീര്‍ത്തുകൊണ്ടിരുന്നത്. ഇറാനുമായി സൗഹൃദം പങ്കിടുന്ന രാജ്യങ്ങളെപ്പോലും യുഎസ് പലപ്പോഴം സമ്മര്‍ദ്ദത്തിലാക്കി. 

ഇറാന്റെ ‘റോക് സ്റ്റാര്‍’ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിലൂടെ ഇറാന് ശക്തമായ താക്കീതാണ് അമേരിക്ക നല്‍കിയിരിക്കുന്നത്. ഈ നടപടിയെ തുടര്‍ന്ന് യുഎസിന് എതിരായി ഇറാന്റെ ജനവികാരം ഉയര്‍ന്നുകഴിഞ്ഞു. ബാഗ്ദാദിലെ അമേരിക്കന്‍ എംബസി ലക്ഷ്യമിട്ട് മിസൈലുകള്‍ പതിച്ചതും ഇതിന്റെ പ്രതിഫലനമാണ്. അമേരിക്കയുമായി യുദ്ധത്തിന്റെ സൂചന നല്‍കി, ചരിത്രത്തിലാദ്യമായി ഇറാനിലെ പുണ്യനഗരമായ ക്യോം ജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പുകൊടി ഉയര്‍ത്തിക്കൊണ്ട് പിന്നോട്ടില്ല എന്ന് ഇറാനും പ്രഖ്യാപിച്ചുകഴിഞ്ഞു. 

ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതു മുതല്‍ ഇറാനെതിരെ ശക്തമായ നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇറാന്റെ എണ്ണ സമ്പത്താണ് യുഎസിനെ മോഹിപ്പിക്കുന്ന പ്രധാന ഘടകം. ഇവിടെ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളും വാണിജ്യാവശ്യങ്ങള്‍ക്കായി ഇറാനുമായി ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളും ഉപരോധം നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ സാമ്പത്തിക അടിത്തറ പിളര്‍ത്തുക എന്നതിനൊപ്പം പ്രതിരോധ മേഖലയെ അശക്തമാക്കുക എന്നതും ട്രംപിന്റെ ലക്ഷ്യമായിരുന്നു. ഇറാനില്‍ വിന്യസിപ്പിച്ചിരിക്കുന്ന യുഎസ് സൈന്യത്തെ പുറത്താക്കാന്‍ ഇറാഖ് പാര്‍ലമെന്റ് പ്രമേയം പാസക്കായതും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന്റേയും പരിണാമ ഫലം ഇറാനുമേലുള്ള കടുത്ത ഉപരോധമായിരിക്കും. 

എന്നാലിപ്പോള്‍ യാതൊരു പ്രകോപനവും കൂടാതെ ഇറാന്റെ സൈനിക മേധാവിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ട്രംപിന്റെ മറ്റൊരു തന്ത്രമാണെന്നും വിലയിരുത്തലുണ്ട്. അധികാര ദുര്‍വിനിയോഗത്തെ തുടര്‍ന്ന് സെനറ്റില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടാനൊരുങ്ങുന്ന ട്രംപ് അതില്‍ നിന്നും ലോകശ്രദ്ധ തിരിച്ചുവിടുന്നതിന് നടത്തിയ തരംതാണ പ്രവര്‍ത്തിയാണിതെന്നും വിമര്‍ശനമുണ്ട്. 

ഇരു രാജ്യങ്ങളും വിട്ടുവീഴ്ചയ്‌ക്ക് തയാറായില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകും. ശതകോടികള്‍ ചിലവിട്ടു വാങ്ങിയ ആയുധങ്ങള്‍ ഇറാനുമേല്‍ പ്രയോഗിക്കാന്‍ യാതൊരു മടിയും കാണിക്കില്ല എന്ന ട്രംപിന്റെ മുന്നറിയിപ്പിനെ വെറുമൊരു വീണ്‍വാക്കായി കാണാനുമാവില്ല. അനുനയം മാത്രമാണ് ഏക പോംവഴി. ലോകരാഷ്‌ട്രത്തലവന്മാര്‍ ഒറ്റക്കെട്ടായി ശ്രമിക്കേണ്ടതും ഇതിനുവേണ്ടിയാവണം. സമാധാനമാണ് ഇറാനിലേയും യുഎസിലേയും ഉള്‍പ്പടെയുള്ള സാധാരണ ജനത ആഗ്രഹിക്കുന്നത്. സമാധാനം തകര്‍ത്തുകൊണ്ടുള്ള യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക്  നീങ്ങുന്നതിന് മുന്നേ തന്നെ ഇരു രാജ്യങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.