ന്യൂദല്‍ഹി: വിദ്യാര്‍ഥികളെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് ഇടത് രാഷ്ട്രീയ പാര്‍ട്ടികളോട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ജെഎന്‍യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
വിദ്യാര്‍ഥികളുടെ ജീവിതവും ഭാവിയും ഇതിലൂടെ നശിപ്പിക്കുന്നത് പുതുതലമുറയോട് രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യുന്ന ക്രൂരതയാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇതിനിടെ ജെഎന്‍യു ക്യാമ്പസില്‍ അക്രമം അഴിച്ചുവിട്ടത് ഇടത് ജിഹാദി സംഘടനകളാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. പുറത്ത് നിന്ന് കലാപകാരികളെ എത്തിച്ചാണ് ഇടത് സംഘടനകള്‍ അക്രമത്തിന് കോപ്പ് കൂട്ടിയത്. യൂണിയന് ചെയര്‍ പേഴ്സണ്‍ ഐഷാ ഘോഷ് കലാപകാരികള്‍ക്ക് ക്യാസിനുള്ളിലേക്ക് വഴിക്കാട്ടുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു. വീഡിയോ അനലിസ്റ്റ് അഭിജിത് അയ്യര്മിത്രയും ഇതിനെ സാധൂകരിക്കുന്ന തെളിവുകളുമായി രംഗത്ത് വന്നിരിക്കുകയാണ്. റിപ്പബ്ലിക് ടിവി ജേണലിസ്റ്റ് പീയൂഷ് മിശ്രയാണ് വീഡിയോ ആദ്യമായി ട്വീറ്റ് ചെയ്തത്. ഐഷാ ഷോഷ് കലാപകാരികളെ നയിക്കുന്നതിന്റെ മുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണിതില്‍. കൂടാതെ ദൃശ്യങ്ങളില്‍ നിരവധി പുരുഷന്മാരും സ്ത്രീകളും മുഖം മറച്ച് ഹോസ്റ്റലില്‍ പ്രവേശിക്കുന്നതായിയും കാണാം. ദൃശ്യങ്ങളില്‍ ഐഷാ ഘോഷ് ധരിച്ചിരിക്കുന്ന അതേ വേഷം വീഡിയോയില്‍ ഉള്ള യുവതിയും ധരിച്ചിട്ടുള്ളതായി വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: