Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 28 മുതല്‍ വിചാരണ തുടങ്ങും; ദിലീപടക്കം പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2020, 12:16 pm IST
in Kerala

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഈ മാസം 28 മുതല്‍ വിചാരണ ആരംഭിക്കും. കൊച്ചി പ്രത്യേക കോടതയില്‍ നടന്‍ ദിലീപ്, പള്‍സര്‍ സുനി അടക്കം പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കേസിലെ എല്ലാ പ്രതികളും കുറ്റം നിഷേധിച്ചു. എല്ലാ കക്ഷികളുടേയും അഭിപ്രായം തേടിയ ശേഷമാണ് 28 മുതല്‍ വിചാരണ ആരംഭിക്കാന്‍ കോടതി തീരുമാനിച്ചത്. കേസിലെ എല്ലാ പ്രതികളും ഇന്നു കോടതിയില്‍ ഹാജരായിരുന്നു. 

നേരത്തേ, പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി തള്ളിയിരുന്നു. ദിലീപിന്റെ വിടുതല്‍ ഹര്‍ജിക്കൊപ്പം പത്താം പ്രതി വിഷ്ണുവിന്റെ ഹര്‍ജിയും തള്ളി. ദീലീപ് നിരപരാധി അല്ലെന്നും ഗൂഡാലോചന നടത്തിയതിനും പ്രതികള്‍ക്കും പണം നല്‍കിയതിനു തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലെന്നു കരുതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ കേസില്‍ ദീലീപ് വിചാരണ നേരിടണം. ക്വട്ടേഷന്‍ സംഘം പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ചാണ് ദിലീപ് വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. വിചാരണ കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന ഹൈക്കോടതിയെ സമീപിക്കുകയാണ് ദിലീപ്. 

പ്രത്യേക അനുമതിയോടെ അഭിഭാഷകനും വിദഗ്ധനുമൊപ്പം ദൃശ്യങ്ങള്‍ കണ്ടശേഷം ലഭിച്ച അഭിപ്രായം കണക്കിലെടുത്താണ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജി. ഹര്‍ജിയില്‍ ഡിസംബര്‍ 31നാണ് കോടതി വാദം കേട്ടത്. ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് വാദം കേട്ടത്. 

തെളിവായി ലഭിച്ചിട്ടുള്ള ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന സംശയം ദിലീപ് ഉന്നയിച്ചിരുന്നു. അതിനാല്‍ ദൃശൃങ്ങളുടെ സ്വീകാര്യത സംശയാസ്പദമാണെന്ന് ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്നും ദിലീപ് ആരോപിച്ചു. 10 പ്രതികളില്‍ ആറുപേരും അവരുടെ അഭിഭാഷകരുമാണ് ദൃശ്യങ്ങള്‍ പരിശോധിച്ചത്. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദം നടക്കുന്നതിനിടെയായിരുന്നു ദിലീപ് വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

Kerala

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Business

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.