പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ കാനനപാതയിലൂടെയുള്ള യാത്ര അട്ടിമറിയ്ക്കാന്‍ വനം വകുപ്പ് ശ്രമിക്കുന്നുവെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരി. വനം വകുപ്പും കച്ചവട ലോബിയും ചേര്‍ന്നാണ് ഇത്തരം ഒരു നീക്കം നടത്തുന്നത്. കാനന പാതയില്‍ അയ്യപ്പന്മാര്ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തരുതെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം മുതലാണ് എരുമേലിയില്‍ നിന്നും ആരംഭിക്കുന്ന കാനനപാതയില്‍ തീര്‍ഥാടകര്‍ക്ക് വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരംഭിച്ചത്. വന്യ മൃഗങ്ങളുടെ ഭീഷണി പറഞ്ഞു തീര്‍ഥാടകരുടെ രാത്രി യാത്ര നിരോധിച്ചു. തീര്‍ഥാടകരെ പേടിപ്പിച്ചു താവളങ്ങളില്‍ തടഞ്ഞു നിര്‍ത്തുകയാണ് ചെയ്യുന്നതെന്ന് എന്‍. ഹരി പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അയ്യപ്പന്മാര് കൂട്ടത്തോടെ കാനനപാതയിലൂടെ കടന്നു പോകുമ്പോള്‍ വന്യ മൃഗങ്ങളുടെ അക്രമം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: