ന്യൂദല്‍ഹി: ജെഎന്‍യുവില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ എസ്എഫ്ഐ, ഇടത് തീവ്രവാദ സംഘടനകളുടെ ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. സര്‍വകലാശാല ക്യാമ്പസിനുള്ളിലേക്ക് അതിക്രമിച്ചെത്തിയ ഇടത് സംഘടനക്കാര്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു. ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പുറത്തു നിന്നുള്ളവരും ആക്രമണത്തില്‍ പങ്കെടുത്തതായി എബിവിപി ജെഎന്‍യു യൂണിറ്റ് ട്വീറ്റ് ചെയ്തു. ഇരുപത്തഞ്ചോളം എബിവിപി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ചില പ്രവര്‍ത്തകരെ കാണാതായതായും എബിവിപി നേതാക്കള്‍ അറിയിച്ചു.
ആക്രണത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷ ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ക്കും പരിക്കേറ്റു. പുറത്തു നിന്നെത്തിയ അക്രമികള്‍ക്ക് ഇവരെ തിരിച്ചറിയാനായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതേസമയം, ഇടത് സംഘടനകളുടെ സ്വാധീനകേന്ദ്രമായ ക്യാമ്പസിലെ അക്രമം എബിവിപിയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് യൂണിയന്റെയും ഇടത് സംഘടനകളുടെയും ശ്രമം. ഇതിനായി പ്രചാരണവും അവര്‍ ആരംഭിച്ചു. അക്രമം തുടങ്ങിയതിനു പിന്നാലെ ഐഷയ്ക്കടക്കം പരിക്കേറ്റുവെന്ന് പ്രചരിപ്പിച്ചതിന്റെ ഇതിനു തെളിവാണ്. പരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തോടെ ജെഎന്‍യുവിലെ സമരങ്ങള്‍ക്ക് ശ്രദ്ധകിട്ടാതായതോടെയാണ് ഇങ്ങനെയൊരു ആക്രമണം ഇടതു സംഘടനകള്‍ ആസൂത്രണം ചെയ്തതെന്ന് ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: