ആളുകളുമായി ഇടപഴകുന്നതിലും അവരെ തന്നിലേക്ക് അടുപ്പിക്കുന്നതിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയൊരു കഴിവുള്ളതായി തോന്നിയിട്ടുണ്ടെന്ന് മലയാള സിനിമയിലെ യുവ താരം ഉണ്ണി മുകുന്ദന്. ഗുജറാത്തിലെ അഹമ്മദാബാദില്‍ ജനിച്ച് വളര്‍ന്ന ഉണ്ണി, ‘സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലി’ന് നല്കിയ അഭിമുഖത്തിത്തില് തന്റെ ബാല്യകാലത്തിന്റെ ഒര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോഴായിരുന്നു മോദിജിയെ കുറിച്ച് പറഞ്ഞത്.
എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന കാലത്ത് നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തി കളിച്ചിട്ടുണ്ട്. ഒരു കറുത്ത സ്കോര്‍പിയോയിലാണ് അദ്ദേഹം വന്നത്. കുട്ടിക്കാലത്ത് പിന്നെയും പലതവണ അദ്ദേഹത്തെ കണ്ടപ്പോഴും അദ്ദേഹത്തിന്റെ വാഹനം കറുത്ത സ്കോര്‍പിയോ തന്നെയായിരുന്നുവെന്ന് ഉണ്ണി മുകുന്ദന് പറയുന്നു. മകരസംക്രാന്തി ഉത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു പട്ടം പറത്തല്‍. കുട്ടികളുടെ മത്സരത്തിനൊപ്പം ചേരാനായിരുന്നു മോദിയുടെ വരവെന്നും ഉണ്ണി പറഞ്ഞു.
ഞങ്ങളോടൊപ്പം ചേര്‍ന്ന് അദ്ദേഹം ഏറെ നേരം പട്ടം പറത്തിയിട്ടുണ്ട്. പൊതു ജനങ്ങള്‍ക്കൊപ്പം സമയം പങ്കിടാന്‍ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. ആളുകളുമായി ഇടപഴകുന്നതിലും അവരെ തന്നിലേക്ക് അടുപ്പിക്കുന്നതിനും അദ്ദേഹത്തിന് വലിയൊരു കഴിവുള്ളതായി തോന്നിയിട്ടുണ്ട്. അന്ന് അവിടെ താമസിച്ച ഞങ്ങളുടെ തലമുറയില്‍ പെട്ടവരിലേക്ക് രാഷ്ട്രീയ ബോധം കൊണ്ട് വന്നതില്‍ മോദി വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പിന്തുടര്ന്ന് ഞങ്ങള്‍ക്കിടയില്‍ പലരും പിന്നീട് രാഷ്ട്രീയത്തിലേക്കിറങ്ങിയെന്നും ഉണ്ണി കൂട്ടിച്ചെര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: