ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ നങ്കന സാഹിബ് ഗുരുദ്വാരക്കു നേരയുണ്ടായ ആക്രമണത്തിനു പിന്നാലെ സിഖ് വംശജരെ വ്യപകമായി കൊല്ലുന്നതായി റിപ്പോര്‍ട്ട്. പേഷ്വറില് രവീന്ദര്‍ സിംഗ് എന്നാ സിഖ് യുവാവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചാംകാനി പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്താണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
മാധ്യമപ്രവര്‍ത്തകനായ ഹര്‍മീത് സിങ്ങിന്റെ സഹോദരനായിരുന്നു ഇരുപത്തിയഞ്ചുകാരനായ രവീന്ദര്‍ സിംഗ്. മലേഷ്യയില്‍ താമസിക്കുകയായിരുന്ന രവീന്ദര്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് പാകിസ്ഥാനില്‍ എത്തിയത്. ഷോപ്പിംഗ് നടത്താനായി പെഷവാറിലെക്ക് പോയതായിരുന്നു രവീന്ദര്‍ സിംഗ്. മരണ നടന്ന് ഇത്ര നേരം കഴിഞ്ഞിട്ടും കൊലയാളിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
‘പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കപെടുന്നു എന്നത് യഥാര്‍ത്ഥ്യമാണ്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ക്ക് ഇനിയും കൂടുതല്‍ തെളിവ് ആവശ്യമുണ്ടോ?’ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു കൂട്ടം അക്രമികള്‍ മുസ്ലീം അനുകൂല മുദ്രാവാക്യങ്ങളുമായി നങ്കന സാഹിബ് ഗുരുദ്വാര ആക്രമിച്ചത്. പാക്കിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗത്തിനു നേരെ ആക്രമണങ്ങള്‍ തുടര്‍ക്കഥയാണ്. ഇതിനെതിരെ ലോകരാഷ്ട്രങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാന് ഇക്കാര്യം സമ്മതിച്ചിട്ടില്ല.
വെള്ളിയാഴ്ച വൈകീട്ട് നൂറുകണക്കിന് ആളുകളാണ് ഗുരുദ്വാര വളയുകയും കല്ലേറ് നടത്തുകയും ചെയ്തതെന്ന് വിദേശ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഗുരു നാനാക്കിന്റെ ജന്മസ്ഥലമാണ് നങ്കന സാഹിബ്. ജനക്കൂട്ടം സിഖ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ഗുരുദ്വാര വളഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അകാലിദള്‍ എംഎല്‍എ മഞ്ജീന്ദര്‍ സിങ് സിര്‍സ പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: