കൊച്ചി : പൗരത്വ നിയമത്തെ അനുകൂലിക്കുന്ന റാലിയില്‍ പങ്കെടുക്കുന്നതിനായി അമിത് ഷാ കേരളത്തിലെത്തും. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയിലുള്ള ആശങ്കകള്‍ അകറ്റുന്നതിനും ഇതുസംബന്ധിച്ച് ബോധവത്കരണം നടത്താനും ലക്ഷ്യമിട്ടാണ് റാലി സംഘടിപ്പിക്കുന്നത്.
പൗരത്വ നിയമം സംബന്ധിച്ച് രാജ്യ വ്യാപകമായി പ്രചാരണ പരിപാടി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 15ന് ശേഷമാണ് കേരളത്തില്‍ എത്തുക.
അതേസമയം അമിത് ഷാ പങ്കെടുക്കുന്ന റാലി മലബാറില്‍ നടത്താനാണ് ആലോചന. നിയമത്തെ കുറിച്ച് കൃത്യമായ അവബോധം ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: