മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
കഠിനാധ്വാനത്തിലൂടെ നഷ്ട സമ്പത്തുക്കള്‍ തിരികെ വന്നുചേരും. പ്രണയ കാര്യങ്ങള്‍ക്ക് പുരോഗതി ദൃശ്യമാവും. ഔദ്യോഗിക രംഗത്ത് സ്ഥാനമാനങ്ങളും സ്വാധീനവും ദൃശ്യമാവും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ആത്മാര്‍ത്ഥ സുഹൃത്തുക്കളില്‍നിന്നും വഞ്ചനാപരമായ അവസ്ഥയ്ക്ക് സാധ്യതയുണ്ട്. ബാങ്കുലോണുകള്ക്ക് കാലതാമസം നേരിടും. ഭൂമിപരമായ ക്രയവിക്രയത്തിന് സാധ്യത കാണുന്നു. ആരോഗ്യപരമായ വൈഷമ്യങ്ങള്‍ക്ക് മോചനം സിദ്ധിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
അപ്രതീക്ഷിതമായ ധനാഗമനത്തിന് സാധ്യതയുണ്ട്. ശത്രുക്കളില്‍നിന്ന് ആസൂത്രിതമായ ഉപദ്രവങ്ങള്‍ക്ക് സാധ്യതയുണ്ട്. നൂതന സൗഹൃദങ്ങള്‍ ഗുണകരമാവും. സ്വകാര്യ ഇടപാടുകള്‍ ശക്തിമത്താകും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
ഉന്നതരില്‍നിന്നും സാമ്പത്തിക സഹായങ്ങള്‍ക്ക് അവസരമുണ്ട്. ആരോഗ്യനില തൃപ്തികരമായി തുടരും. കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ക്ക് അവസരം സിദ്ധിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അവസരമുണ്ട്. ക്രയവിക്രയങ്ങളിലൂടെ അധിക ധനം സമ്പാദിക്കും. ഉപരിപഠനം, വിദേശയാത്ര എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനകൂല കാലമാണ്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
ജനകീയ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കും. സ്ഥാനമാനങ്ങളും സല്‍കീര്‍ത്തിയും ദൃശ്യമാവും. കുടുംബത്തില്‍ ശാന്തിയും സമാധാനവും നിലനില്ക്കും. കര്‍മ്മമേഖല പുഷ്ടിപ്പെടും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
ഏറ്റെടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ധനവ്യയം കൂടുതല്‍ വന്നുചേരും. ദൈവാധീനത്താല്‍ ആപത്തുക്കളെ അതിജീവിക്കും. ആത്മാര്‍ത്ഥതയുള്ള നൂതന സൗഹൃദങ്ങള്‍ വന്നുചേരും. സന്താനങ്ങള്‍ക്ക് ഉന്നതി ദൃശ്യമാവും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
സ്വയം കൃതാനര്ത്ഥങ്ങളില് നിന്നും രക്ഷനേടും. ഉദരവ്യാധിക്ക് സാധ്യതയുണ്ട്. കര്മമേഖലയില് പുരോഗതി ദൃശ്യമാവും. ദൂരയാത്രകള് പലതും മാറ്റിവയ്ക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
കിടമത്സരങ്ങളില്‍നിന്നും മാറി നില്ക്കും. ഭാഗ്യാനുഭവ സിദ്ധിക്ക് അവസരമുണ്ട്. കുടുംബ ബന്ധങ്ങള്‍ പലതും ശിഥിലമാവും. ഊഹക്കച്ചവടത്തില്‍നിന്നും കൂടുതല്‍ നേട്ടം ലഭ്യമാവും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
കര്‍മമേഖല പുഷ്ടിപ്പെടും. ഗൃഹത്തില്‍ ശാന്തിയും സമാധാനവും നിലനില്ക്കും. ശത്രു ശല്യങ്ങളില്‍നിന്നും രക്ഷപ്രാപിക്കും. ഗൃഹം മോടിപിടിപ്പിക്കും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
ധനസമ്പാദനത്തിന് അഗമ്യ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും. വാസസ്ഥാനത്തിന്റെ മാറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. സ്വതന്ത്രമായ ചിന്താഗതി വെച്ച് പുലര്‍ത്തും. ജലാശയങ്ങളുടെ നിവാരണത്തിനായി ധനവിനിയോഗം ചെയ്യും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
കലാ-കായിക മേഖലകളില്‍നിന്നും കൂടുതല്‍ അംഗീകാരം ലഭ്യമാവും. മാതാപിതാക്കളുടെ സംതൃപ്തിക്കായി കൂടുതല്‍ സമയവും ധനവും വിനിയോഗിക്കും. പുണ്യകര്‍മങ്ങളില്‍ പങ്കുവഹിക്കും. ജനസ്വാധീനം വര്‍ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: