ന്യൂദല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം 2020 ടോക്കിയോ ഒളിമ്പിക്സില്‍ മികച്ച പ്രകടനത്തോടെ മെഡലുകള്‍ നേടുമെന്ന് ദേശീയ കോച്ച് പുല്ലേല ഗോപീചന്ദ്. മികച്ച രീതിയിലുള്ള പരിശീലനത്തിലാണ് മുഴുവന്‍ താരങ്ങളുമെന്ന് സൈന നെഹ്വാളിന്റെയും പി.വി.സിന്ധുവിന്റെയും പരിശീലകനായ ഗോപീചന്ദ് പറഞ്ഞു.
‘നമ്മള് കഴിഞ്ഞ ഒളിമ്പിക്സുകളിലെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. ഇത്തവണ പി.വി.സിന്ധുവെന്ന ലോക ചാമ്പ്യനുമായാണ് ഇന്ത്യ ടോക്കിയോവിലേക്ക് എത്തുന്നത്. മുന്‍ കാലങ്ങളിലെപ്പോലെ മികച്ച നേട്ടവുമായി നാം മടങ്ങും’ ഗോപീചന്ദ് പറഞ്ഞു.
കേന്ദ്രസര്‍ക്കാറിന്റെ ഖേലോ ഇന്ത്യാ പ്രവര്‍ത്തനത്തെ ഗോപീചന്ദ് പ്രശംസിച്ചു. ഇന്ത്യയിലെ യുവാക്കളെ കായികരംഗത്തേക്ക് കൂടുതലായി ആകര്‍ഷിക്കാന്‍ പദ്ധതിക്കായി. വിവിധ സാമ്പത്തിക സഹായങ്ങളും കായികപരിശീലന കേന്ദ്രങ്ങള്‍ക്ക് പ്രത്യേക പാക്കേജും ഖേലോ ഇന്ത്യയിലൂടെ കായികരംഗത്ത് പുത്തന്‍ ഉണര്‍വ്വ് നല്‍കിയതായി ഗോപീചന്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: