വാഷിങ്ടണ്‍: കൊല്ലപ്പെട്ട ഇറാനിലെ സൈനിക ജനറല്‍ ഖാസെം സുലൈമാനി ഇന്ത്യയിലടക്കം ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുലൈമാനിയെ വധിച്ചതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ വീണ്ടും നടത്തിയ വ്യോമാക്രമണത്തില്‍ അറ് പേര് കൂടി കൊല്ലപ്പെട്ടിരുന്നു.
അതിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് സുലൈമാനി ദല്‍ഹിയിലും ലണ്ടനിലും അടക്കം വിവിധ സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തിയത്. ഇതോടെ ഭീകരവാദത്തിന്റെ ആധിപത്യം അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. സുലൈമാനിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബാഗ്ദാദിലെ എംബസ്സിക്കു നേരേയും അക്രമണമുണ്ടായി. റോക്കറ്റ് ആക്രമണത്തില്‍ ഒരു യുഎസ് പൗരന് കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം സുലൈമാനിയെ വധിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് നീങ്ങില്ല. യുദ്ധം ഒഴിവാക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം സുലൈമാനിയെ കോലപ്പെടുത്തിയത് യുദ്ധം ഒഴിവാക്കാനാണെന്നും ട്രംപ് അറിയിച്ചു. ലോകത്തിലെ നമ്പര്‍ വണ്‍ ഭീകരനെയാണ് തന്റെ നിര്‍ദേശ പ്രകാരം യുഎസ് സൈന്യം വധിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച സൈന്യവും രഹസ്യാന്വേഷണ വിഭാഗവുമാണ് യുഎസിനുള്ളത്. ം അമേരിക്കക്കാരന് എവിടെയെങ്കിലും ഭീഷണി നേരിട്ടാല്‍ എന്ത് നടപടി സ്വീകരിക്കാനും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ നയതന്ത്ര, സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ അതിക്രൂരമായ ആക്രമണം നടത്താനായിരുന്നു സുലൈമാനി പദ്ധതിയിട്ടിരുന്നത്. സുലൈമാനിക്കെതിരെ കാലങ്ങള്‍ക്കു മുമ്പേ നടപടി സ്വീകരിക്കേണ്ടതായിരുന്നു. അങ്ങനെയാണെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചേനെ. സുലൈമാനിയുടെ നേതൃത്വത്തില്‍ ആയിരത്തിലധികം ആളുകളെയാണ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: