ന്യൂദല്‍ഹി : ജമ്മു കശ്മിരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് കേന്ദ്ര ഭരണ പ്രദേശമാക്കിയതോടെ സമാധാനം തിരിച്ചെത്തിയെന്ന് കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ. സംസ്ഥാനത്ത് സൈന്യത്തിനു നേരെ അരങ്ങേറിയിരുന്ന അക്രമ സംഭവങ്ങളും കുറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീര്‍ സാധാരണ നിലയിലേക്ക് എത്തി. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ബലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രണത്തില്‍ പാക്കിസ്ഥാന് കാര്യങ്ങള്‍ മനസ്സിലായി. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റങ്ങളും മറ്റും കുറഞ്ഞിട്ടുണ്ട്.
അതേസമയം നിയന്ത്രണ രേഖയില്‍ 25ഓളം ഭീകര ക്യാമ്പുകള്‍ ഉണ്ടെന്ന് നരവനെ അറിയിച്ചു. അതിലൂടെ 200-250 ഭീകരരാണ് കശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുന്നുണ്ടെന്നും മനോജ് മുകുന്ദ് നരവാനെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: