ബെംഗളൂരു: കാര്‍ഷിക രംഗത്ത് ശാസ്ത്ര സാങ്കേതിക വിപ്ലവം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 107-ാംത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ബെംഗളൂരു കാര്‍ഷിക സര്‍വകലാശാല ഗാന്ധി കൃഷി വിജ്ഞാന് കേന്ദ്ര ക്യാംപസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മെച്ചപ്പെട്ട വിത്ത്, വളം ഉല്പാദനം, ജലത്തിന്റെ ഉപയോഗം, കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സംവിധാനങ്ങള്‍, ഉപകരണങ്ങള്‍, മണ്ണിന്റെ ഫലഭൂയിഷ്ഠത പരിപാലിക്കല്‍ എന്നിവയ്ക്ക് കൂടുതല്‍ ശാസ്ത്ര സാങ്കേതിക വിദ്യ ആവശ്യമാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ഇപ്പോള്‍ ഉല്പന്നങ്ങള് വില്ക്കാന് കഴിയും. എല്ലാ ബിസിനസ്സും ഓണ്‍ലൈന്‍ വഴിയാണ്. ഈ ദശകത്തിലെ മാര്‍ക്കറ്റിങ് തന്ത്രമാണ് കൂടുതല്‍ ഫലപ്രദമാകേണ്ടത്.
രാജ്യത്തിന്റെ വികസനത്തിന് ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കൂടുതല്‍ മെച്ചപ്പെടണം. സമൂഹത്തെ ബന്ധിപ്പിക്കുന്നതില്‍ ഇന്ന് ശാസ്ത്ര സാങ്കേതിക വിദ്യ ഒന്നാമതാണ്. സ്മാര്‍ട്ട് ഫോണുകള്‍ ഇതില്‍ വലിയ പങ്കുവഹിക്കുന്നു. ഇന്നോവേഷന്‍ ഇന്‍ഡെക്സില്‍ ഇന്ത്യയുടെ റാങ്കിങ് 52 ആയി ഉയര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷത്തേക്കാള്‍ കൂടുതല്‍ സാങ്കേതിക ബിസിനസ് ഇന്‍കുബേറ്ററുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ സൃഷ്ടിച്ചു. ഈ നേട്ടങ്ങള്‍ കൈവരിച്ചതില്‍ ശാസ്ത്രഞ്ജന്മാരെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു. ആഗോളതലത്തില്‍ 2024 ഓടെ ഇന്ത്യയെ 100 ബില്യണ്‍ ബയോ മാനുഫാക്ചറിങ് ഹബ്ബായി വികസിപ്പിക്കുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുപോലെ ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്ന് ലോഹം നീക്കം ചെയ്ത് പുനരുപയോഗിക്കുന്നതിന് പുതിയ സാങ്കേതിക വിദ്യയും പുതിയ പരിഹാരങ്ങളും ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുന്തോട്ടങ്ങളുടെ നഗരമായിരുന്ന ബെംഗളൂരു ഇപ്പോള്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ അത്ഭുതകരമായ കേന്ദ്രമാണ്. ലോകം ഇപ്പോള്‍ ബെംഗളൂരുവിനെ അഭിമുഖീകരിക്കുന്നുവെന്ന് മോദി പറഞ്ഞു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കേന്ദ്രമന്ത്രി ഡോ. ഹര്ഷവര്ധന് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
24 രാജ്യങ്ങളില്‍ നിന്ന് 15000പേര് അഞ്ച് ദിവസത്തെ സയന്‍സ് കോണ്‍ഗ്രസ്സില്‍ രണ്ട് നൊബേല്‍ ജേതാക്കള്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ഥികള്‍, അക്കാദമിരംഗത്തുള്ളവര്, നയരൂപകര്‍ത്താക്കള്‍, പ്രതിനിധികള്‍ തുടങ്ങി 24 രാജ്യങ്ങളില്‍ നിന്നുള്ള 15000പേര് പങ്കെടുക്കുന്നു. നൊബേല്‍ ജേതാക്കളായ ജര്‍മനി മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ടിലെ സ്റ്റീഫന്‍ ഹെല്, ഇസ്രായേലി വെയ്സമാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ അദിയ യോനാത്ത് എന്നിവരാണ് മുഖ്യാതിഥികള്‍.
16 രാജ്യങ്ങളില്‍ നിന്നുള്ള റിസോഴ്സ് പേഴസണ്‍മാര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അമേരിക്ക-37, ജാപ്പനീസ്-10, ചൈന-5 എന്നിവരും ഇതില്‍ ഉള്‍പ്പെടും. പതിനാലോളം വിഷയങ്ങളിലെ ഗവേഷണങ്ങളും കണ്ടെത്തലുകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഏഴിന് സയന്‍സ് കോണ്‍ഗ്രസ്സിന്റെ സമാപന സമ്മേളനത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: