Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവിതലക്ഷ്യം ആത്മസാക്ഷാത്കാരം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jan 4, 2020, 04:30 am IST
inSamskriti

ശ്ലോകം 29

വൈരാഗ്യം ച മുമുക്ഷുത്വം 

തീവ്രം യസ്യ തു വിദ്യതേ

തസ്മിന്നേവാര്‍ഥവന്തഃ സ്യുഃ

ഫലവന്തഃ ശമാദയഃ

വൈരാഗ്യവും മുമുക്ഷുത്വവും തീവ്രമായി ഉള്ളവരില്‍ മാത്രമേ ശമാദി ഗുണങ്ങള്‍ അര്‍ത്ഥവത്തും ഫലമുള്ളവയും ആകുകയുള്ളൂ. മനോജയവും ഇന്ദ്രിയ ജയവുമൊക്കെ കൈവരിക്കണമെങ്കില്‍ വിഷയങ്ങളിലുള്ള വിരക്തിയും എനിക്ക് മോക്ഷം വേണമെന്ന തീവ്രമായ ആഗ്രഹവും ഉണ്ടാകണം. ഇവ രണ്ടും എത്രകണ്ട് തീവ്രമാകുന്നുവോ, വര്‍ദ്ധിക്കുന്നുവോ അത്രകണ്ട് ശമം മുതലായവയും കൂടി വരും. അതുപോലെ നേരെ തിരിച്ചും. ശമം മുതലായവ വര്‍ദ്ധിക്കുന്നതിനനുസരിച്ച് വൈരാഗ്യവും മോക്ഷത്തിനുള്ള ആഗ്രഹവും ഏറിക്കൊണ്ടിരിക്കും. സാധനയില്ലാതെ ഫലം ഉണ്ടാകില്ല.

ശമം മുതലായ ഗുണങ്ങള്‍ കുറെ കാലം പരിശീലിച്ചിട്ടും പുരോഗതി നേടാത്ത സാധകരുണ്ട്. സദാചാര ജീവിത പരിശീലനം മാത്രം മതി എന്ന് കരുതുന്നതാണ് കുഴപ്പം. ആത്മസാക്ഷാത്കാരം നേടലാണ് ജീവിത ലക്ഷ്യം. ധാര്‍മികമായ ആചാരങ്ങളെ ചെയ്തു എന്നതുകൊ ണ്ടുമാത്രം  പരമപദ ത്തെ നേടണമെന്നില്ല. ശാസ്ത്ര പഠനം വേണ്ട പോലെ ഇല്ലാത്തതു കൊണ്ടാണ് ആദ്ധ്യാത്മിക തലത്തില്‍ സംശയങ്ങള്‍ ഉണ്ടാകുന്നത്. വൈരാഗ്യവും മുമുക്ഷുത്വവും ആദ്ധ്യാത്മിക യാത്രയില്‍ വളരെ അത്യന്താപേക്ഷിതമാണ്. ഭോഗ്യവിഷയങ്ങളെ കാക്ക കാഷ്ഠം പോലെ വെറുക്കുന്നതിനെയാണ് തീവ്ര വൈരാഗ്യമെന്ന് പറയുന്നത്. സുഖഭോഗങ്ങളില്‍ ദോഷം കാണുക എന്നതാണ് ഇതിനുള്ള ഏക വഴി.

ശ്ലോകം 30

ഏതയോര്‍ മന്ദതാ യത്ര 

വിരക്തത്വമുമുക്ഷയോ: 

മരൗ സലിലവത് തത്ര 

ശമാദിര്‍ഭാവമാത്രതാ

വൈരാഗ്യവും മോക്ഷത്തിനുള്ള ആഗ്രഹവും മന്ദമായ നിലയിലേ ഉള്ളൂ എങ്കില്‍ ശമം മുതലായവ മരുഭൂമിയിലെ ജലം പോലെ വെറും തോന്നല്‍ മാത്രമായിരിക്കും. അവയെ കൊണ്ട് പ്രയോജനമുണ്ടാകില്ല. 

വിഷയ വിരക്തിയും മോക്ഷം നേടണമെന്ന ആഗ്രഹവും മന്ദമായാല്‍ അവിടെ ശമം മുതലായ ഗുണങ്ങള്‍ക്ക് സ്ഥാനമില്ല മരുപ്രദേശത്ത് വെള്ളമുണ്ടെന്ന തോന്നലാണ് മരീചിക അഥവാ മരുപ്പച്ച. അത് തേടിച്ചെന്നാല്‍ കാണാനുമാകില്ല. വെറും തോന്നലായിരുന്നു അതെന്ന് ബോധ്യപ്പെടും. വെള്ളമൊട്ട്  കിട്ടുകയുമില്ല ദാഹം കൂടുകയും ക്ഷീണിച്ച് അവശനാവുകയും ചെയ്യും. ഇതു പോലെ ശമം മുതലായവ ഉണ്ടെന്ന തോന്നലുണ്ടാക്കുകയേ ഉള്ളൂ. വിരക്തിയും മോക്ഷേച്ഛയുമില്ലാത്ത മരുഭൂമിയ്‌ക്ക് തുല്യമായ ജീവിതത്തില്‍ ശമം മുതലായ ഗുണങ്ങളെ കണ്ടുകിട്ടില്ല. ഉണ്ടെന്ന് തോന്നിച്ചേക്കും പക്ഷേ ഉണ്ടാകില്ല. യഥാര്‍ത്ഥ സാധകന് മാത്രമേ അവയെ വളര്‍ത്തിയെടുക്കാനാവൂ.  മഹാത്മാക്കളെന്ന് കരുതപ്പെടുന്നവരില്‍ പോലും ഈ  വിരോധാഭാസം കാണാം. വേഷം, പദവി, പ്രകടനം തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് വലിയ വിരക്തരെന്ന് തോന്നിയേക്കും.എന്നാല്‍ ഉള്ളില്‍ ശാന്തിയോ സുഖമോ സന്തുഷ്ടിയോ ഇല്ലാത്തവരാകും. പ്രസംഗിച്ചു നടക്കുകയോ മറ്റുള്ളവരെ കാര്യമായി ഉപദേശിക്കുകയോ ചെയ്യും. പക്ഷേ സ്വയം ജീവിതത്തില്‍ കൊണ്ടു വരില്ല. ആത്മ സംയമനത്തിനുള്ള ഉപായങ്ങള്‍ വേണ്ട പോലെ അഭ്യസിക്കാതെ ജീവിതം വ്യര്‍ത്ഥമാക്കും. വിരക്തിയും മോക്ഷേച്ഛയുമില്ലാത്ത മരുഭൂമിയില്‍ ശമം തുടങ്ങിയ ഗുണങ്ങള്‍ കിളിര്‍ക്കുക പോലുമില്ല. പിന്നെയല്ലേ വളരുന്ന കാര്യം.

വിവേക വൈരാഗ്യങ്ങളുടേയും മോക്ഷേച്ഛയുടേയും വെള്ളവും വളവും അനുകൂല അന്തരീക്ഷവും പരിരക്ഷയും ഉണ്ടെങ്കിലേ ശമം മുതലായവ മുളച്ച് വന്ന് വളര്‍ന്ന് വന്ന് പൂത്ത് തിളര്‍ക്കുകയുള്ളൂ. ഇത് വേണ്ട വിധം ചെയ്യുകയാണ് സാധകന്റെ കര്‍ത്തവ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.