ചണ്ഡീഗഡ്: രഞ്ജി ട്രോഫി ക്രിക്കറ്റിനിടെ ഔട്ടായതിനെ തുടര്‍ന്ന് പഞ്ചാബ് താരം ശുഭ്മാന്‍ ഗില്‍ അമ്പയറോട് മോശമായി പെരുമാറി. ഇതേത്തുടര്‍ന്ന് അമ്പയര്‍ ഔട്ട് പിന്‍വലിച്ചു. ഗ്രൗണ്ട് വിട്ടുപോകാന്‍ തയാറാകാതിരുന്ന ഗില്‍ അംപയര്‍ പശ്ചിം പതക്കിനോട് മോശമായി സംസാരിക്കുകയായിരുന്നു. ഇതുകാരണം അംപയര്‍ തീരുമാനവും പിന്‍വലിച്ചു. തുടര്‍ന്ന് എതിര്‍ ടീമായ ഡല്‍ഹി ഗ്രൗണ്ട് വിട്ടുപോകുകയും ചെയ്തു.
ശുഭ്മാന്‍ ഗില്‍ ഡല്‍ഹി താരം സിമാര്‍ജീത് സിങ്ങിന്റെ പന്തില്‍ അനൂജ് റാവത്തിന് ക്യാച്ച് നല്‍കിയാണു പുറത്തായത്. എന്നാല്‍ ഔട്ടായതിനെത്തുടര്‍ന്ന് അമ്പയറോട് ഗില്‍ കയര്‍ത്തു സംസാരിക്കുകയായിരുന്നു. പിന്നാലെ ഔട്ട് പിന്‍വലിക്കപ്പെട്ടു. ഡല്‍ഹി ടീം ഗ്രൗണ്ട് വിട്ടതിനെ തുടര്‍ന്ന് മത്സരം താല്‍ക്കാലികമായി തടസ്സപ്പെട്ടു. പിന്നീട് മാച്ച് റഫറി ഇടപെട്ടു പ്രശ്‌നം പരിഹരിച്ച ശേഷമാണ് കളി വീണ്ടും ആരംഭിച്ചത്.
















