തിരുവനന്തപുരം: എ സമ്പത്തിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ അനധികൃതമായി കേരള ഹൗസ് കൈയ്യേറിയെന്നു പരാതി. ഇതുസംബന്ധിച്ച് കേരള ഹൗസ് അധികൃതര്‍ പൊതുഭരണവകുപ്പിനോട് പരാതിപ്പെട്ടു. കേരള ഹൗസിലെ ക്വാര്‍ട്ടേഴ്സുകള്‍ ഗസറ്റഡ് ഓഫിസര്‍മാര്‍ക്കു താമസിക്കാനുള്ളതാണ്. ആകെയുള്ളത് 12 അപ്പാര്‍ട്ട്മെന്റുകള്‍. ഇതില്‍ കണ്‍ട്രോളര്‍ക്കായി മാറ്റിവച്ചിരിക്കുന്ന റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സാണു കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്തിന്റെ പഴ്സനല്‍ സ്റ്റാഫ് അംഗങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്ലാതെ കൈവശപ്പെടുത്തിയിരിക്കുന്നത്.
താല്‍ക്കാലിക ജീവനക്കാരായ സമ്പത്തിന്റെ പഴ്സനല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ വീട്ടുവാടക നല്കുന്നതിനാല് ക്വാര്‍ട്ടേഴ്സ് അനുവദിക്കാനാകില്ലെന്നാണ് കേരള ഹൗസ് അധികൃതര്‍ പറയുന്നത്. അഥവ ക്വാര്‍ട്ടേഴ്സ് അനുവദിക്കണമെങ്കില്‍ സര്‍ക്കാര്‍ ഉത്തരവുവേണമെന്ന് അവര്‍ പറഞ്ഞു. ഡല്‍ഹിയിലെ റസിഡന്റ് കമ്മിഷണര്‍ ഓഫിസ് കേന്ദ്രീകരിച്ചാണു സമ്പത്തിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. പ്രെെവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഡ്രെെവര്‍, ഓഫിസ് അറ്റന്‍ഡന്റ് എന്നിവരെ നിയമിക്കാന്‍ പൊതുഭരണവകുപ്പ് അനുവാദം നല്‍കിയിരുന്നു. രണ്ട് അസിസ്റ്റന്റുമാരെയും ഒരു ഓഫിസ് അസിസ്റ്റന്റിനെയും നിയമിച്ചു. ഇവര്‍ക്കു വീട്ടുവാടകയും ക്ഷാമബത്തയും അനുവദിച്ചു. യാത്രാബത്ത പിന്നീട് തീരുമാനിക്കുമെന്നാണ് ഒക്ടോബറിലെ ഉത്തരവില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞവര്‍ഷം ജൂണില്‍ കണ്ട്രോളര് വിരമിച്ചു. അഡീ. സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണു കണ്ട്രോളര്. പകരം ആളെ നിയമിച്ചിട്ടില്ല. കണ്‍ട്രോളറുടെ റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സാണു സര്‍ക്കാര്‍ ഉത്തരവോ റസിഡന്റ് കമ്മിഷണറുടെ അനുവാദമോ ഇല്ലാതെ സമ്പത്തിന്റെ പഴ്സനല്‍ സ്റ്റാഫ് അംഗങ്ങള്‍ കൈവശപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: