ന്യൂദല്‍ഹി : ആകാശ രക്ഷയ്ക്കായി പ്രത്യേക കമാന്‍ഡ് ഉണ്ടാക്കാന്‍ നിര്‍ദ്ദേശം. സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റ ബിപിന്‍ റാവത്ത് ഇതുസംബന്ധിച്ച് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ്(ഐഡിഎസ്) വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
മൂന്നു സേനകളേയും സംയോജിപ്പിക്കുന്ന പ്രത്യേക വ്യോമസൈനിക വ്യൂഹത്തിനായാണ് പ്രത്യേക കമാന്‍ഡ് ഉണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജൂണ്‍ 30നുള്ളില്‍ കേന്ദ്രം സജ്ജമാക്കാനുള്ള നിര്‍ദ്ദേശമാണ് റാവത് നല്‍കിയിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.
2001ലാണ് ഐഡിഎസ് രൂപീകരിച്ചത്. പുതിയ സൈനിക മേധാവി ബിപിന്‍ റാവത്തിനു കീഴിലാണ് ഐഡിഎസ് ഇനി പ്രവര്‍ത്തിക്കുക. കാര്‍ഗില്‍ യുദ്ധത്തെ തുടര്‍ന്ന് സംയുക്ത സേനാ വിഭാഗം രൂപീകരിക്കേണ്ട ആവശ്യകത ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴാണ് രൂപീകരിക്കാനായത്. ഇതിനായി മൂന്ന് സേനകളുടേയും വ്യോമവിഭാഗത്തെ ഏകോപിപ്പിക്കുന്ന പ്രത്യേക ദൗത്യം ഇനി പുതിയ സംവിധാനമായ വ്യോമ പ്രതിരോധ വിഭാഗം നിര്‍വ്വഹിക്കും.
മുഴുവന്‍ സേനാ വിഭാഗങ്ങളുടെ കേന്ദ്രങ്ങളും ആയുധശാലകളും ആകാശസുരക്ഷാ സംവിധാനത്തിലൂടെ പ്രതിരോധമറ തീര്‍ക്കലാണ് ലക്ഷ്യം. അതേസമയം പുതിയ കേന്ദ്രത്തിന്റേയും സംയുക്ത വ്യോമ കമാന്‍ഡിന്റേയും നിര്‍വ്വഹണം വേഗത്തിലാക്കാന്‍ ഓപ്പറേഷന്, പ്ലാനിങ്, ട്രെയിനിങ്, ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ഉള്‍പ്പടുത്തി പ്രത്യേക സംഘവും ഉണ്ടാക്കിയിട്ടുണ്ട്. മൂന്നുസൈന്യത്തില് നിന്നുമുള്ള ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: