ഭുവനേശ്വര്‍: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ കിരീടം നിലനിര്‍ത്തി. നിലവിലെ ചാമ്പ്യന്മാരായ കേരളം ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് റെയില്‍വേസിനെ പരാജയപ്പെടുത്തി. സ്കോര്‍ 25-18, 25-14, 25-13.
ചാമ്പ്യന്‍ഷിപ്പില്‍ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയാണ് കേരളം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ റെയല്വേയെ തോല്‍പ്പിച്ചാണ് കേരള വനിതകള്‍ കിരീടം നേടിയത്. ഒക്ടോബറില്‍ നടന്ന ഫെഡറേഷന് കപ്പിന്റെ ഫൈനലിലും കേരളം റെയില്‍വേയെ മറികടന്നു.
നേരത്തെ നടന്ന സെമിഫൈനലില്‍ മഹാരാഷ്ട്രയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് കേരള വനിതകള്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. സ്കോര്‍ 25-19, 25-16, 25-12.കേരളത്തിന്റെ പുരുഷ ടീം സെമിയില്‍ റെയില്‍വേയോട് തോറ്റു പുറത്തായി. രാജ്യാന്തര താരങ്ങളുമായി ഇറങ്ങിയ കേരളത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് റെയില്‍വേ കീഴടക്കി. സ്കോര്‍: 25-23, 25-21, 25-23.
പ്രതികരിക്കാൻ ഇവിടെ എഴുതുക: