ചെന്നൈ: എസ്‌ഡിപിഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും ന്യൂനപക്ഷങ്ങള്‍ കൊന്നുകളയണമെന്ന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ നെല്ലൈ കണ്ണനെതിരേയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ തിരുനെല്‍വേലിയില്‍ മതമൗലിക സംഘടനകളായ എസ്‌ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് എന്നിവര്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കണ്ണന്റെ പ്രകോപനപരമായ പരാമര്‍ശം.

ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ നല്‍കിയ പരാതിയിന്‍മേലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് നെല്ലൈ കണ്ണന്‍ പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും വധിക്കാന്‍ ആഹ്വാനം ചെയ്തുവെന്നും അതിനെതിരെ താന്‍ തമിഴ്‌നാട് ഡിജിക്ക് പരാതി നല്‍കിയെന്നും സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. നെല്ലൈ കണ്ണനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ ധരണ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെല്ലൈ കണ്ണന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുനെല്‍വേലിയില്‍വെച്ച് കണ്ണനെ ജനങ്ങള്‍ വഴിയില്‍ തടഞ്ഞിരുന്നു.
















