Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്‌ളാസ്റ്റിക്‌ രഹിത പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കുടുംബശ്രീ, പ്രതിദിനം പത്തു ലക്ഷത്തോളം തുണിസഞ്ചികള്‍ നിര്‍മിക്കുന്നു, കുടുംബശ്രീ വനിതകള്‍ മുഖേന പ്‌ളാസ്റ്റിക്കിനെതിരേ ബോധവല്‍ക്കരണവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2020, 10:10 am IST
in Kerala

തിരുവനന്തപുരം: പ്‌ളാസ്റ്റിക്‌രഹിത പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കുടുംബശ്രീയൊരുങ്ങുന്നു. സംസ്ഥാനത്ത് ഒറ്റത്തവണ ഉപഭോഗമുള്ള പ്‌ളാസ്റ്റിക് വസ്തുക്കളുടെ സമ്പൂര്‍ണ നിരോധനം നിലവില്‍ വരുന്ന ഇന്നു (1-1-2020) മുതല്‍ പ്‌ളാസ്റ്റിക്കിന് ബദല്‍ സംവിധാനമെന്ന നിലയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി  ആദ്യം എഴുപതിനായിരത്തോളം തുണിസഞ്ചികള്‍ തയ്യാറാക്കി വിപണിയിലെത്തിച്ചു കൊണ്ടാണ് കുടുംബശ്രീ ഈ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്നത്. പ്‌ളാസ്റ്റിക് നിരോധനത്തിന് പിന്തുണ നല്‍കുന്നതിനൊപ്പം അയല്‍ക്കൂട്ട വനിതകള്‍ക്ക് വരുമാന വര്‍ദ്ധനവിന് അവസരമൊരുക്കുക എന്നതും കുടുംബശ്രീ ലക്ഷ്യമിടുന്നു. തുണിസഞ്ചി നിര്‍മാണവും വിതരണവും കാര്യക്ഷമമാക്കുന്നതിന് അതത് ജില്ലാഭരണകൂടം, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി കുടുംബശ്രീ സഹകരിച്ചു പ്രവര്‍ത്തിക്കും. 

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ ക്‌ളോത്ത്, ജ്യൂട്ട്, പേപ്പര്‍  എന്നിവ കൊണ്ട് ബാഗുകള്‍, കൂടാതെ കോട്ടണ്‍ പൗച്ചുകള്‍, കോട്ടണ്‍ ഷോപ്പര്‍, പാളപ്പാത്രങ്ങള്‍ എന്നിവ നിര്‍മിക്കുന്ന മൂവായിരത്തോളം യൂണിറ്റുകളുണ്ട്. ഈ യൂണിറ്റുകള്‍ മുഖേന അതത് ജില്ലകളിലെ വിവിധ സ്ഥാപനങ്ങള്‍ക്കും പരിപാടികള്‍ക്കും ആവശ്യമായി വരുന്ന ഗുണനിലവാരമുള്ള തുണിസഞ്ചികളും മറ്റ് ഉല്‍പന്നങ്ങളും നിര്‍മിച്ചു നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്. പ്‌ളാസ്റ്റിക് പടിയിറങ്ങുന്നതോടെ വിപണിയില്‍ തുണിസഞ്ചികള്‍ക്കുണ്ടാകുന്ന വര്‍ധിച്ച ആവശ്യകത കണ്ടറിഞ്ഞ് നിലവിലെ യൂണിറ്റുകള്‍ക്ക് പുറമേ പത്തോളം അപ്പാരല്‍ പാര്‍ക്കുകളിലെ ആയിരം  സ്ത്രീകളെയും കുടുംബശ്രീ ഈ രംഗത്ത് വിന്യസിച്ചിട്ടുണ്ട്.  അതത് ജില്ലകളിലെ യൂണിറ്റുകള്‍ വഴി പ്രതിദിനം പത്തു ലക്ഷം സഞ്ചികളെങ്കിലും നിര്‍മിച്ച് വിതരണം ചെയ്യുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. 10 മുതല്‍ 50 രൂപ വരെ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്‌ക്കായിരിക്കും ഉല്‍പന്നങ്ങള്‍ ലഭ്യമാവുക. 

തുണിസഞ്ചികള്‍ കൂടാതെ പാളകൊണ്ടു തയ്യാറാക്കിയ പ്‌ളേറ്റുകളും യൂണിറ്റുകള്‍ നിര്‍മിക്കുന്നുണ്ട്. ഇതു കൂടാതെ വിപണിയുടെ ആവശ്യകതയനുസരിച്ച്  വൈവിധ്യമാര്‍ന്ന മാതൃകകളില്‍ പ്രകൃതി സൗഹൃദ തുണി സഞ്ചികള്‍ നിര്‍മിക്കാന്‍ ആവശ്യമായ പരിശീലനവും യൂണിറ്റുകള്‍ക്ക് ലഭ്യമാക്കും. വസ്ത്രവ്യാപാര ശാലകള്‍, മാളുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായി വരുന്ന തുണിസഞ്ചികളും മറ്റ് പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളും വാങ്ങുന്നതിന് അതത് ജില്ലാമിഷനുകളുടെ നേതൃത്വത്തില്‍ സ്ഥിരം സംവിധാനവും ക്രിമീകരിച്ചു വരികയാണ്.  ഓരോ ജില്ലയുടെയും പ്രാദേശികമായ പ്രമുഖ പരിപാടികള്‍, ഉത്സാവാഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് തുണിസഞ്ചികള്‍ ആവശ്യമായി വരുന്ന അവസരങ്ങളില്‍ അത് നിര്‍മിച്ചു കൊടുക്കാനും കഴിയുന്ന തരത്തില്‍ യൂണിറ്റുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതോടൊപ്പം വിവിധ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍  സഹായകമാകുന്ന വിധത്തില്‍ ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളുടെ എണ്ണവും ഉല്‍പന്നങ്ങളുടെ ഇനവും സംബന്ധിച്ച വിശദമായ ബ്രോഷറുകള്‍ തയ്യാറാക്കി ശുചിത്വ മിഷന് നല്‍കിയിട്ടുണ്ട്. 

കൊല്ലം ജില്ലയില്‍ കുടുംബശ്രീ അപ്പാരല്‍ പാര്‍ക്കിന്റെ കീഴില്‍ 140 തയ്യല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ യൂണിറ്റുകള്‍ ചേര്‍ന്ന് പ്രതിദിനം 25000 തുണിസഞ്ചികള്‍ വരെ തയ്യാറാക്കാന്‍ സാധിക്കും. വയനാട് ജില്ലയില്‍ പ്‌ളാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി തുണിസഞ്ചികള്‍ നിര്‍മിച്ച് അവയുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് സ്ഥാപനങ്ങളില്‍ നിന്നായി 2000 തുണിസഞ്ചികളുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വര്‍ക്ക് ഓര്‍ഡറുകള്‍ നേടാനുള്ള ശ്രമത്തിലാണ് വയനാട്ടിലെ യൂണിറ്റുകള്‍. ഇതോടൊപ്പം ആര്‍ത്തവ ശുചിത്വം ലക്ഷ്യമിട്ട് പ്‌ളാസ്റ്റിക് നിര്‍മിത പാഡുകള്‍ ഒഴിവാക്കി പകരം 1000 മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. മുപ്പൈനാട് പഞ്ചായത്തും കുടുംബശ്രീയുമായി സഹകരിച്ചു കൊണ്ട് ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ മുഖേന ഇവ വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. 

എറണാകുളം ജില്ലയില്‍ ‘പച്ച’ എന്ന ബ്രാന്‍ഡില്‍ തുണി സഞ്ചികള്‍ വിപണിയിലെത്തിക്കാന്‍ ഇരുനൂറോളം യൂണിറ്റുകള്‍ സജ്ജമായിട്ടുണ്ട്.  മലപ്പുറത്ത് തുണിസഞ്ചിയും പേപ്പര്‍ ബാഗും നിര്‍മിക്കുന്ന 28 യൂണിറ്റുകള്‍, പാള പാത്രങ്ങള്‍ നിര്‍മിക്കുന്ന രണ്ടു യൂണിറ്റുകള്‍, എട്ട് ചവിട്ടി നിര്‍മാണ യൂണിറ്റുകള്‍, പേപ്പര്‍ പേന, ഫയല്‍, നോട്ട് ബുക്ക് എന്നിവ നിര്‍മിക്കുന്ന പത്ത് ബഡ്‌സ് സ്ഥാപനങ്ങള്‍ എന്നിവയുടെ വിശദമായ കാറ്റലോഗ് തയ്യാറാക്കി ശുചിത്വ മിഷന് കൈമാറിയിട്ടുണ്ട്. പ്‌ളാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന തുണിസഞ്ചികള്‍ക്കും മറ്റ് പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ക്കും ഈ യൂണിറ്റുകളെ സമീപിക്കാമെന്ന സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുന്നതിനാണിത്. കൂടാതെ ജില്ലയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ സംഗമം നടക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും സംയുക്തമായി ആവശ്യപ്പെട്ട ഒന്നര ലക്ഷം തുണിസഞ്ചികളും ഈ യൂണിറ്റുകള്‍ തയ്യാറാക്കി നല്‍കും. ഇതിന്റെ മുന്നോടിയായി 12000  തുണിസഞ്ചികള്‍  ബ്‌ളോക്ക്തലത്തില്‍ നല്‍കും.  പാലക്കാട് ജില്ലയിലെ 62 ഗ്രൂപ്പുകളും തൃശൂര്‍ ജില്ലയിലെ 69 യൂണിറ്റുകളും കാസര്‍കോട് ജില്ലയിലെ 24  യൂണിറ്റുകളും വിപണിയിലെ ഡിമാന്‍ഡനുസരിച്ച് ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ സജ്ജമായിട്ടുണ്ട്. 

ഇടുക്കി ജില്ലയില്‍ തുണി സഞ്ചികള്‍ നിര്‍മിക്കുന്ന 27 യൂണിറ്റുകളുണ്ട്. കൂടാതെ സ്‌നേഹിത, ബഡ്‌സ് സ്ഥാപനങ്ങള്‍ വഴിയും ആവശ്യാനുസരണം സീഡ് പേന, പേപ്പര്‍ പേന എന്നിവ നിര്‍മിച്ചു നല്‍കുന്നുണ്ട്. സാനിട്ടറി നാപ്കിനു പകരം കോട്ടണ്‍ തുണി ഉപയോഗിച്ച് നാപ്കിന്‍ നിര്‍മിക്കുന്ന യൂണിറ്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. മൂന്നാറില്‍ യു.എന്‍.ഡി.പി, ഹരിത കേരള മിഷന്‍, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന യൂണിറ്റുമുണ്ട്. കോട്ടയം ജില്ലയില്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന 16 യൂണിറ്റുകള്‍ മുഖേന തുണിസഞ്ചി നിര്‍മാണം ഊര്‍ജിതപ്പെടുത്തുന്നതിനും കൂടാതെ കണ്‍സോര്‍ഷ്യമായി രൂപീകരിക്കാനും പദ്ധതിയിടുന്നു. ബ്‌ളോക്ക് കോര്‍ഡിനേറ്റര്‍മാരെ ഉപയോഗിച്ചു കൊണ്ട് ഓരോ ബ്‌ളോക്കിലും ആവശ്യമായി വരുന്ന തുണി സഞ്ചികളുടെ എണ്ണം ശേഖരിക്കുകയും അതനുസരിച്ച് ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനുമാണ് ലക്ഷ്യമിടുന്നത്.  

കോഴിക്കോട് ജില്ലയില്‍ പേപ്പര്‍ ബാഗ്, തുണിസഞ്ചി എന്നിവ നിര്‍മിക്കുന്ന 22 യൂണിറ്റുകളുണ്ട്. പുതിയ സാഹചര്യത്തിനനുസരിച്ച് നിലവിലെ യൂണിറ്റുകളെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ മിഷന്‍ മുന്‍തൂക്കം നല്‍കുന്നത്. ഇതോടൊപ്പം ഓരോ തദ്ദേശ സ്ഥാപനത്തിലും അതത് സി,ഡി.എസിന്റെ പിന്തുണയോടെ തയല്‍ ജോലി അറിയാവുന്ന സ്ത്രീകള്‍ മുഖേന വീടുകളില്‍ നിന്നും തുണിസഞ്ചികള്‍ തയ്ച്ചു ശേഖരിക്കുകയും അതത് പഞ്ചായത്തില്‍ ആവശ്യമനുസരിച്ച് വിതരണം ചെയ്യുന്നതിനുമാണ് ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടത്തില്‍ വ്യാപാരികളുമായും തദ്ദേശ സ്ഥാപന പ്രതിനിധികളുമായും ചര്‍ച്ച ചെയ്തതിനു ശേഷം  തുണിസഞ്ചികളുടെ ആവശ്യകത കൂടുതലുണ്ടെങ്കില്‍ ഓരോ ബ്‌ളോക്കിലും അഞ്ച് യൂണിറ്റുകള്‍ കൂടി തുടങ്ങും.   

കേരളം പ്‌ളാസ്റ്റിക് വിമുക്തമാക്കുന്നതിന് മികച്ച പിന്തുണ നല്‍കുന്നതിനോടൊപ്പം നിലവില്‍ സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന യൂണിറ്റുകളിലെ വനിതകള്‍ക്ക് അവരുടെ തൊഴില്‍ മേഖല കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനും പ്‌ളാസ്റ്റിക്കിനെതിരേ സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന പരിപാടിയില്‍ പങ്കാളിത്തം വഹിക്കാനും സാധ്യമാകും.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

India

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

India

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office
Kerala

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

Kerala

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

പുതിയ വാര്‍ത്തകള്‍

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

നീറ്റ് പരീക്ഷയ്‌ക്ക് കനത്ത സുരക്ഷാവലയം; ചോദ്യപേപ്പര്‍ എത്തിക്കുക സൈനികര്‍, സിസിടിവി ക്യാമറകള്‍, ജൂണ്‍ 21 ഞായറാഴ്ച നടക്കുക കുറ്റമറ്റ നീറ്റ് പരീക്ഷ

സ്മൃതിമാർഗ്ഗം: കവി പി.നാരായണക്കുറുപ്പ് കരളുറപ്പുള്ള മഹാപ്രതിഭ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് :ജിതിന്‍ ഭാസ്‌കറിനെ റിമാന്‍ഡ് ചെയ്തു, വിടുപണി ചെയ്യുന്ന പൊലീസുകാര്‍ വീടുകളിലേക്ക് പോകില്ലെന്ന് സി പി എം

ജില്ലയില്‍ നീറ്റ്-യുജി പരീക്ഷ നടക്കുന്ന 25 കേന്ദ്രങ്ങളിലും കനത്ത സുരക്ഷ, കളക്ടര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

ഏത് കുറ്റിച്ചൂലിനെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ നിര്‍ത്തിയാലും ജയിക്കുന്ന വാഴോട്ടുകോണം, അവിടെ ജയിച്ചുകയറിയ സുഗതനെ ഗുണ്ടയാക്കിയത് വി.കെ. പ്രശാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.