ന്യൂദല്‍ഹി : പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമില്ല. കേന്ദ്ര ആഭ്യന്തര വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പൗരത്വ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരത്വത്തിനു വേണ്ടിയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ഓണ്‍ലൈന്‍ വഴിയാക്കും.
ജില്ലാ മജിസ്‌ട്രേറ്റിന് കീഴിലായി പുതിയ സംവിധാനത്തിന് രൂപം നല്‍കും. പൗരത്വം വേണ്ടവര്‍ പുതിയ സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കണം. കൂടാതെ രേഖകളുടെ പരിശോധനയും പൗരത്വം അനുവദിക്കുന്നതും ഓണ്‍ലൈന്‍ വഴിയായിരിക്കും.
ഓണ്‍ലൈന്‍ വഴിയുള്ള പൗരത്വ നടപടികളില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു തരത്തിലുമുള്ള ഇടപെടല്‍ നടത്താന്‍ സാധിക്കില്ലെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
















