Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ്എസ്എല്‍സി പരീക്ഷ ഹയര്‍സെക്കന്‍ഡറിക്ക് ഒപ്പം

എസ്എസ്എല്‍സി പരീക്ഷ എല്ലാ ദിവസവും രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോടൊപ്പം നടത്തുന്നതിന് അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jan 1, 2020, 05:38 am IST
inKerala

ഇടുക്കി: സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എസ്എസ്എല്‍സി പരീക്ഷ എല്ലാ ദിവസവും രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോടൊപ്പം നടത്തുന്നതിന് അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കൊപ്പം ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികളും ഇതോടെ ഒരുമിച്ച് പരീക്ഷയെഴുതും. പ്രായോഗിക തലത്തില്‍ നിരവധി ബുദ്ധിമുട്ടുകളുള്ളതിനാല്‍ വിവിധ മാറ്റങ്ങളാണ് പരീക്ഷാ നടത്തിപ്പിലടക്കം വകുപ്പ് വരുത്തിയത്. പ്രധാനമായും വിദ്യാര്‍ഥികളുടെ ഇരിപ്പിടം, ചോദ്യപേപ്പര്‍ സോര്‍ട്ടിങ്, മോണിറ്ററിങ് എന്നിവയിലാണ് മാറ്റമുള്ളത്. 

എസ്എസ്എല്‍സിക്ക് ഡിഇഒ തലത്തില്‍ നടത്തുന്ന ചോദ്യപേപ്പര്‍ സോര്‍ട്ടിങ് നിലനിര്‍ത്തുകയും ട്രഷറിയിലും ബാങ്കിലും ചോദ്യപേപ്പര്‍ മാറ്റുന്ന സംവിധാനത്തിന് പകരം സോര്‍ട്ട് ചെയ്ത് ചോദ്യപേപ്പറുകള്‍ ക്ലസ്റ്റര്‍ തലത്തില്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് രണ്ട് ദിവസത്തിനകം സുരക്ഷിതമായി കവചിത വാഹനങ്ങളില്‍ എത്തിക്കുകയും വേണം. ഇതിനായി സ്‌കൂള്‍ബസുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ഉപയോഗിക്കാം. ഹയര്‍ സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും നിലവിലെ മാതൃക തന്നെ പിന്തുടരണം. മൂന്ന് വിഭാഗങ്ങളിലെയും ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നതിന് സ്‌ട്രോങ് റൂം വേണം. ഇരട്ടപ്പൂട്ടുള്ള അലമാരകള്‍, സിസിടിവി, ഉത്തരക്കടലാസ് സൂക്ഷിക്കുന്നതിന് പോലീസ് സുരക്ഷ തുടങ്ങിയവ നിര്‍ബന്ധം.  

മൂന്ന് വിഭാഗത്തിനും പ്രത്യേകം പ്രത്യേകമായി ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരെ നിയമിക്കണം. മുന്‍വര്‍ഷങ്ങളില്‍ ഇന്‍വിജിലേറ്റര്‍മാരെ നിയമിച്ച അതേ രീതിയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് ബന്ധപ്പെട്ട ഡിഇഒയും എച്ച്എസ് വിഭാഗത്തിലേക്ക് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റും ഇന്‍വിജിലേറ്റര്‍മാരെ നിയമിക്കണം. എസ്എസ്എല്‍സിക്ക് 20 കുട്ടികള്‍ക്ക് ഒരു ഇന്‍വിജിലേറ്ററും ഹയര്‍ സെക്കന്‍ഡറിക്ക് 30 കുട്ടികള്‍ക്ക് ഒരു ഇന്‍വിജിലേറ്റര്‍ എന്ന രീതിയിലും റിസര്‍വ് ഇന്‍വിജിലേറ്റര്‍മാരെ കൂടി ഉള്‍പ്പെടുത്തി നിയമനം നല്‍കാം. മൂന്ന് വിഭാഗങ്ങളിലെയും പരീക്ഷകള്‍ മോണിറ്റര്‍ ചെയ്യാന്‍ ഒരോ വിഭാഗത്തിനും അധികാരമുണ്ടായിരിക്കും. നിലവില്‍ ജില്ലാതലത്തില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്‌സി വിഭാഗത്തിലേക്ക് പ്രത്യേകം പ്രത്യേകം സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത് തുടരുകയും മാറ്റങ്ങള്‍ പിന്നീട് അറിയിക്കുകയും ചെയ്യുമെന്നും ഉത്തരവിലുണ്ട്.

വിദ്യാര്‍ഥികളുടെ ഇരിപ്പിടം ഇങ്ങനെ

സ്ഥലപരിമിതിയുള്ള സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി ഓപ്പണ്‍ സ്‌കൂള്‍ പരീക്ഷാകേന്ദ്രമായി ഹൈസ്‌കൂള്‍ മാത്രമുള്ള സ്‌കൂളുകള്‍ അനുവദിക്കാം. യഥാക്രമം ഇരു വിദ്യാര്‍ഥികളെയും 20, 30 എന്ന ക്രമത്തില്‍ ഇരിപ്പിടം ക്രമീകരിക്കണം. 

ഈ രീതിയില്‍ എല്ലാ ക്ലാസ് മുറിയിലും 30 കുട്ടികള്‍ എന്ന രീതിയില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഥികളെ ഇടകലര്‍ത്തി ഇരിപ്പിടം ക്രമീകരിക്കണം. ഇങ്ങനെ ക്രമീകരിക്കുമ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികളെ ഒരു ബഞ്ചില്‍ രണ്ട് കുട്ടികള്‍ എന്ന രീതിയില്‍ ആകെ 20 കുട്ടികളെയും നടുവില്‍ ഒരു ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയെയും ഇരുത്തണം. 

ഈ രീതിയില്‍ ഹൈസ്‌കൂള്‍ വിഭാഗം കുട്ടികളുടെ ക്രമീകരണം അവസാനിക്കുന്ന മുറയ്‌ക്ക് ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികളെ ഇടകലര്‍ത്തി ബാക്കി മുറികളില്‍ ഇരിപ്പിടം ഒരുക്കണം. 30 കുട്ടികളെ ഒരു ക്ലാസ് മുറിയില്‍ ക്രമീകരിക്കുമ്പോള്‍ വീണ്ടും സ്ഥല പരിമിതി നേരിടുന്ന വിദ്യാലയങ്ങള്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുറികളില്‍ മൂന്ന് ഡസ്‌ക്കുകള്‍ അധികമായി ക്രമീകരിച്ച് 30ന് പകരം 39 കുട്ടികളെ ഒരു ക്ലാസ് മുറിയില്‍ ക്രമീകരിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

Career

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു
Kerala

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു
Kerala

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

Kerala

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പുതിയ വാര്‍ത്തകള്‍

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.