ഔറംഗാബാദ്: മഹാരാഷ്‌ട്ര ത്രികക്ഷി സര്‍ക്കാര്‍ മന്ത്രിസഭാ വികസനം നടത്തിയതിനു പിന്നാലെ എന്‍സിപി നേതൃത്വത്തില്‍ പൊട്ടിത്തെറി. എന്‍സിപി മുതിര്‍ന്ന നേതാവും എംഎല്‍എയുമായ പ്രകാശ് സോളങ്കെ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച രാത്രിയാണ് രാജി പ്രഖ്യാപിച്ചത്. കാരണം വ്യക്തമല്ല. എന്‍സിപിയുടെ ബീഡ് ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് പ്രകാശ് സോളങ്കെ. രാജി യ്‌ക്കുകയാണ്, രാഷ്‌ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചെന്നും സോളങ്കെ അറിയിക്കുകയായിരുന്നു. രാഷ്‌ട്രീയത്തിന് വിലയില്ലാതായെന്നും സോളങ്കെ പ്രതികരിച്ചു.
അതേസമയം പെട്ടന്നുള്ള രാജി പ്രഖ്യാപനത്തിന്റെ കാരണം സോളങ്കെ വ്യക്തമാക്കിയിട്ടില്ല. എന്‍സിപിയിലെ ഒരു നേതാവുമായി പോലും തനിക്ക് എതിര്‍ അഭിപ്രായം ഇല്ലെന്നും പ്രകാശ് സോളങ്കെ കൂട്ടിച്ചേര്‍ത്തു. തീരുമാനം എന്‍സിപി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സ്പീക്കറെ കണ്ട് രാജി കത്ത് നല്‍കുമെന്നും സോളങ്കെ അറിയിച്ചു.
്അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയതും 20 വര്‍ഷത്തിലധികമായി സംസ്ഥാനത്തെ എംഎല്‍എ ആയിട്ടും മന്ത്രി സ്ഥാനം ലഭിക്കാത്തതിലെ നിരാശയുമാണ് രാജിക്ക് കാരണമെന്നാണ് സൂചന. അതേസമയം മന്ത്രി സഭാ വികസനവുമായി തന്റെ രാജിക്ക് ഒരു ബന്ധവുമില്ലെന്നും സോളങ്കെ പറഞ്ഞു.
















