Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ന്യൂയോര്‍ക്കില്‍ യഹൂദര്‍ക്കെതിരെ ആക്രമണം; അഞ്ചു പേര്‍ക്ക് പരിക്കേറ്റു, ആക്രമണം നടന്നത് ഹനുക്ക ആഘോഷത്തിനിടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 12:56 pm IST
in World

റോക്ക്‌ലാന്റ് (ന്യൂയോര്‍ക്ക്): യഹൂദ വംശജരുടെ മതാഘോഷമായ ‘ഹനുക്ക’ ആഘോഷത്തിനിടെ അക്രമിയുടെ കുത്തേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയില്‍ മോണ്‍സി പട്ടണത്തിലാണ് സംഭവം നടന്നത്.

ശനിയാഴ്ച രാത്രി തിങ്ങിനിറഞ്ഞ ആഘോഷത്തിനിടെയാണ് മോണ്‍സിയിലെ റബ്ബിയുടെ ബേസ്‌മെന്‍റ് സിനഗോഗില്‍ കത്തി ഉപയോഗിച്ച് ആക്രമണകാരി നാല് പേരെ കുത്തിയതെന്ന് മോണ്‍സി പോലീസ് അറിയിച്ചു.  അക്രമത്തിനു ശേഷം  ജോര്‍ജ്ജ് വാഷിംഗ്ടണ്‍ ബ്രിഡ്ജിന് മുകളിലൂടെ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് 2015 നിസ്സാന്‍ സെന്‍ട്ര കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി 38-കാരന്‍ തോമസ് ഗ്രാഫ്റ്റനെ അര്‍ദ്ധരാത്രിയില്‍ ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു.

കേസ് അന്വേഷിക്കുന്ന സ്റ്റേറ്റ് പോലീസ് ഞായറാഴ്ച പുലര്‍ച്ചെ 4 മണിയോടെ പ്രതിയെ റോക്ക്‌ലാന്റ് കൗണ്ടിയിലേക്ക് കൊണ്ടുപോയി. ആക്രമണത്തില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ ഒരാള്‍ മോണ്‍സിയിലെ ബേസ്മെന്റ് സിനഗോഗിലേക്ക് കത്തിയുമായി വന്ന് അവിടെ കൂടിയിരുന്നവരെ ആക്രമിക്കാന്‍ തുടങ്ങിയെന്ന് 65-കാരനായ ആരണ്‍ കോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു.

50 മുതല്‍ 100 വരെ ആളുകളാണ് റബ്ബിയുടെ സിനഗോഗിനുള്ളിലുണ്ടായിരുന്നത്. ‘റബ്ബി റോട്ടന്‍ബെര്‍ഗിന്‍റെ ഷൂള്‍’ എന്നാണ് പ്രാദേശികമായി ഈ സ്ഥലം അറിയപ്പെടുന്നത്. അകത്ത് കടന്ന പ്രതി നാല് പേരെ കുത്തിയ ശേഷം പരിഭ്രാന്തിയിലായിരുന്ന അഞ്ചാമത്തെ വ്യക്തിക്കും കുത്തേറ്റു. ആക്രമണകാരി റബ്ബിയുടെ വീടിന്റെ തൊട്ടടുത്തുള്ള സിനഗോഗിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചുവെങ്കിലും പ്രവേശനം തടഞ്ഞതിനാല്‍ അകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. അതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

ആളുകള്‍ ഓടിപ്പോകുന്നതും നിലവിളിക്കുന്നതും പോലീസുകാരെ വിളിക്കുന്നതും താന്‍ കണ്ടതായി അയല്‍വാസിയായ 19 കാരനായ ലേസര്‍ ക്ലീന്‍ പറഞ്ഞു. പരിക്കേറ്റവരെ വെസ്റ്റ്‌ചെസ്റ്റര്‍ മെഡിക്കല്‍ സെന്‍ററിലേക്കും മോണ്ടെഫിയോര്‍ നയാക്ക് ഹോസ്പിറ്റലിലേക്കും കൊണ്ടുപോയതായി പോലീസ് അറിയിച്ചു. ഓര്‍ത്തഡോക്സ് ജൂത സമൂഹത്തിനെതിരായ അക്രമസംഭവങ്ങള്‍ക്കിടയിലെ ഏറ്റവും പുതിയ സംഭവമാണിത്. ഹനുക്കയുടെ കാലത്ത് ന്യൂയോര്‍ക്ക് സിറ്റിയില്‍ എട്ട് സെമിറ്റിക് വിരുദ്ധ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് തീവ്രവാദ വിരുദ്ധ ബ്യൂറോ ട്വീറ്റ് ചെയ്തു.

റോക്ക്‌ലാന്‍റ് കൗണ്ടിയിലെ ഒരു സിനഗോഗില്‍ ഒന്നിലധികം ആളുകളെ കുത്തി പരിക്കേല്പിച്ച വാര്‍ത്ത എന്നെ ഞെട്ടിച്ചു എന്ന് ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ മറിയോ ക്വോമോ ട്വീറ്റ് ചെയ്തു. ‘ന്യൂയോര്‍ക്കില്‍ യഹൂദവിരുദ്ധത കാണിക്കുന്നവരോട് ഞങ്ങള്‍ക്ക് സഹിഷ്ണുതയില്ല, മാത്രമല്ല ആക്രമണകാരിക്ക് നിയമത്തിന്‍റെ പരമാവധി ശിക്ഷ ഉറപ്പാക്കുകയും ചെയ്യും,’ അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

‘ഇത് അതിഭയങ്കരമാണ്. ഞങ്ങളുടെ നഗരത്തിലെ നിരവധി ജൂത കുടുംബങ്ങള്‍ക്ക് റോക്ക്‌ലാന്റിലെ മോണ്‍സിയിലുള്ള സിനഗോഗുമായി അടുത്ത ബന്ധമുണ്ട്. യഹൂദര്‍ക്ക് ഇപ്പോള്‍ അനുഭവപ്പെടുന്ന ഭയം നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ജീവിതത്തില്‍ ആദ്യമായി, യഹൂദ വിശ്വാസത്തിന്റെ ബാഹ്യ അടയാളങ്ങള്‍ കാണിക്കാന്‍ ഭയപ്പെടുന്നു എന്ന് തന്റെ ദീര്‍ഘകാല സുഹൃത്തുക്കള്‍ പറയുന്നു’ എന്ന് ന്യൂയോര്‍ക്ക് മേയര്‍ ഡി ബ്ലാസിയോ ട്വീറ്റ് ചെയ്തു.  

മുന്‍ സംസ്ഥാന നിയമസഭാംഗവും ‘Americans Against Antisemitism group’ സ്ഥാപകനുമായ ഡോവ് ഹിക്കിന്ദ് ആക്രമണത്തെ ‘അവിശ്വസനീയമാണ്’ എന്ന് വിശേഷിപ്പിച്ചു. ‘ജെഴ്സി സിറ്റിക്കും ന്യൂയോര്‍ക്കിനും ഇടയില്‍ ഇപ്പോള്‍ ഇങ്ങനെയുള്ള വിദ്വേഷ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതാണ് കാണുന്നത്. മനോരോഗികളായ ആക്രമണകാരികള്‍ക്ക് യഹൂദരെ ആക്രമിക്കാന്‍ ലൈസന്‍സും നല്‍കുന്നു,’ ഡോവ് ഹിക്കിന്ദ് പറഞ്ഞു.

അറ്റോര്‍ണി ജനറല്‍ ലെറ്റിറ്റിയ ജെയിംസും അക്രമത്തെ അപലപിച്ചു. ‘ഇന്ന് രാത്രി ന്യൂയോര്‍ക്കിലെ മോണ്‍സിയില്‍ നടന്ന സംഭവം എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു’ എന്ന് അവര്‍ ട്വീറ്റ് ചെയ്തു. ‘ഏതെങ്കിലും തരത്തിലുള്ള വിദ്വേഷ പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുതയില്ല. ഈ ഭയാനകമായ സാഹചര്യം ഞങ്ങള്‍ തുടര്‍ന്നും നിരീക്ഷിക്കും. ഇന്ന് രാത്രിയും എല്ലാ രാത്രിയും ഞാന്‍ യഹൂദ സമൂഹത്തോടൊപ്പം നില്‍ക്കുന്നു’ എന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ ഒപ്പ് കേസ് : തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

World

ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ട്രംപ് പിൻവലിച്ചു

India

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് യുപി സ്വദേശികൾ അറസ്‌റ്റിൽ

Kerala

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

പുതിയ വാര്‍ത്തകള്‍

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.