Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യു‌എസ്-അഫ്ഗാനിസ്ഥാന്‍ സമാധാന കരാര്‍ ഒപ്പിടാന്‍ അനുവദിച്ചാല്‍ വെടിനിര്‍ത്തലാകാമെന്ന് താലിബാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 12:14 pm IST
in World

വാഷിംഗ്ടണ്‍: അമേരിക്കയുമായി സമാധാന കരാര്‍ ഒപ്പിടാന്‍ സാഹചര്യം ഒരുക്കിയാല്‍ അഫ്ഗാനിസ്ഥാനില്‍ രാജ്യവ്യാപകമായി താല്‍ക്കാലിക വെടിനിര്‍ത്തലിന് സമ്മതിക്കാമെന്ന് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈനികരെ പിന്‍‌വലിക്കാനും, രാജ്യത്ത് 18 വര്‍ഷത്തെ സൈനിക ഇടപെടല്‍ അവസാനിപ്പിക്കാനും സമാധാന കരാര്‍ വ്യവസ്ഥ ചെയ്യുമെന്ന് വാഷിംഗ്ടണെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനെ തീവ്രവാദ ഗ്രൂപ്പുകള്‍ ഒരു താവളമായി ഉപയോഗിക്കില്ലെന്ന് താലിബാനില്‍ നിന്നുള്ള ഉറപ്പും  ഉള്‍പ്പെടുത്തണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ 12,000ത്തോളം അമേരിക്കന്‍ സൈനികരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. താലിബാന്‍ മേധാവി കരാര്‍ അംഗീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.

വെടിനിര്‍ത്തലിന്‍റെ കാലാവധി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇത് 10 ദിവസം നീണ്ടുനില്‍ക്കുമെന്ന് കരുതുന്നു.  യുഎസ്-താലിബാന്‍ സമാധാന കരാര്‍ ഒപ്പിട്ട് രണ്ടാഴ്ചയ്‌ക്കുള്ളില്‍ അഫ്ഗാന്‍ അന്തര്‍ദേശീയ ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം. യുദ്ധാനന്തര അഫ്ഗാനിസ്ഥാന്‍ എങ്ങനെയായിരിക്കുമെന്നും താലിബാന്‍ എന്ത് പങ്കുവഹിക്കുമെന്നും അപ്പോള്‍  തീരുമാനിക്കും.

സ്ത്രീകളുടെ അവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, പതിനായിരക്കണക്കിന് താലിബാന്‍ പോരാളികളുടെ വിധി, അതുപോലെ തന്നെ സമ്പത്തും അധികാരവും സ്വായത്തമാക്കിയ അഫ്ഗാനിസ്ഥാനിലെ യുദ്ധപ്രഭുക്കളില്‍ നിന്നുള്ള സായുധരായ മിലിഷിയകള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടും.

2018 ജൂണില്‍ ഈദ്-ഉല്‍-ഫിത്വര്‍ പ്രമാണിച്ച് മൂന്ന് ദിവസത്തെ ഉടമ്പടി ഒഴികെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും താലിബാന്‍ മുമ്പ് നിരസിച്ചിരുന്നു. പോരാട്ടത്തിന് തുടക്കം കുറിച്ച ഇരുവശങ്ങളിലുമുള്ള അഫ്ഗാനികള്‍ തമ്മിലുള്ള ചര്‍ച്ച സമാധാന കരാറിനെ പിന്തുടരുകയും യുദ്ധാനന്തര അഫ്ഗാനിസ്ഥാന്‍റെ രൂപം നിര്‍ണ്ണയിക്കുകയും ചെയ്യും.

വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന താലിബാന്‍ ആക്രമണത്തില്‍ 17 സൈനികരാണ് കൊല്ലപ്പെട്ടത്. ഒരു പ്രാദേശിക മിലിഷ്യ കമാന്‍ഡറെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും, എന്നാല്‍ അയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നും തഖാര്‍ പ്രവിശ്യയിലെ ഗവര്‍ണറുടെ വക്താവ് ജവാദ് ഹജ്രി പറഞ്ഞു.

പ്രാദേശിക മിലിഷിയകള്‍ സാധാരണയായി വിദൂര പ്രദേശങ്ങളിലിരുന്നാണ് എല്ലാം നിയന്ത്രിക്കുന്നത്.  അവര്‍ അഫ്ഗാന്‍ പ്രതിരോധ അല്ലെങ്കില്‍ ആഭ്യന്തര മന്ത്രാലയങ്ങളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് ഏറ്റെടുത്തു. വടക്കന്‍ കുണ്ടുസ് പ്രവിശ്യയില്‍ ഒരു അമേരിക്കന്‍ സൈനികന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കുണ്ടുസിലെ അമേരിക്കന്‍, അഫ്ഗാന്‍ സേനകളെ ലക്ഷ്യമാക്കി നടന്ന റോഡരികിലെ ബോംബാക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് താലിബാന്‍ അവകാശപ്പെട്ടു.

ഒരു ചെക്ക് പോയിന്റില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ വടക്കന്‍ ബാല്‍ക്ക് പ്രവിശ്യയില്‍ ഏഴ് അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇതേ പ്രവിശ്യയില്‍ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടു. തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയിലെ ഒരു ചെക്ക് പോയിന്‍റില്‍ നടന്ന ആക്രമണത്തില്‍ 10 അഫ്ഗാന്‍ സൈനികര്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ടു.

അഫ്ഗാന്‍, യുഎസ് സേനയെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും താലിബാന്‍ ഇടയ്‌ക്കിടെ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍, നിരവധി അഫ്ഗാന്‍ സിവിലിയന്മാര്‍ ക്രോസ്ഫയറിലോ അല്ലെങ്കില്‍ തീവ്രവാദികള്‍ റോഡരികുകളില്‍ സ്ഥാപിച്ചിട്ടുള്ള ബോംബുകളാലോ  കൊല്ലപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.