ബീജിങ്: മുസ്ലീം ഭീകരത തുടച്ചു നീക്കാന്‍ കടുത്ത നടപടികളുമായി ചൈന. തടങ്കല്‍ പാളയത്തില്‍ കഴിയുന്ന ഉയിഗൂര്‍ മുസ്ലീമുകളുടെ അഞ്ച് ലക്ഷത്തിലധികം വരുന്ന കുട്ടികളെ ബോര്‍ഡിങ്ങിലേക്ക് മാറ്റി തടങ്കല്‍പാളയങ്ങളില്‍ കഴിയുന്ന ഉയിഗൂര്‍ മുസ്ലിംകളെ സ്വതന്ത്ര്യമാക്കാനുള്ള ബാഹ്യ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും ചൈന ഇക്കാര്യത്തില്‍ കടുത്തനിലപാടാണ് സ്വീകരിക്കുന്നത്. ഇതിനിടെയാണ് മുസ്ലീം കുട്ടികളെ ബോര്‍ഡിങ്ങിലേക്ക് മാറ്റുന്ന തീരുമാനം ചൈന എടുത്തത്.
കുട്ടികളുടെ മനസില്‍ മുതിര്‍ന്നവരില്‍ നിന്നും മതചിന്ത പകരാതിരിക്കാനും തീവ്രവാദസ്വഭാവം തുടച്ചുനീക്കാനുമാണ് സര്‍ക്കാരിന്റെ പദ്ധതി. ഉയിഗൂര്‍ മുസ്ലിംകളെ പാര്‍പ്പിക്കാന്‍ തടങ്കല്‍പാളയങ്ങള്‍ തുടങ്ങിയതിന് പിന്നാലെയാണ് ഇവരുടെ മക്കളെ ബോര്‍ഡിങ് സ്‌കൂളുകളിലേക്ക് ചൈനീസ് ഭരണകൂടം മാറ്റിയത്. ചൈനീസ് സര്‍ക്കാറിന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് ഇതുവരെ ഏകദേശം അഞ്ച് ലക്ഷം കുട്ടികളെ ബോര്‍ഡിങ് സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതിലൂടെ കുട്ടികളുടെ പട്ടിണി മാറ്റുകയെന്നാണ് ചൈനയുടെ വാദം. എന്നാല്‍ കുട്ടികളില്‍ കുടുംബത്തിന്റെ സ്വാധീനമില്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇപ്പോള്‍ പുറമേ നിന്നുള്ള സന്ദര്‍ശകരെ വിലക്കി കര്‍ശന നിയന്ത്രണത്തോടെയാണ് ചൈനയില്‍ കുട്ടികള്‍ക്കുള്ള ബോര്‍ഡിങ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയത ഇല്ലാതാക്കുകയെന്ന പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ നയത്തിന് അനുസൃതമായാണ് ചൈനയില്‍ സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ചെറുപ്പകാലത്തില്‍ തന്നെ കുട്ടികള്‍ക്ക് പരിശീലനം നല്‍കി മുസ്ലീം മതത്തോടുള്ള ആഭിമുഖ്യം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
















