ന്യൂദല്‍ഹി : പാക് സൈന്യവും ഭീകര സംഘടനകളുമായുള്ള ബന്ധം ശക്തിയാര്‍ജ്ജിക്കുന്നതായി സൂചന. സൈനിക ഉന്നത വൃത്തങ്ങളുമായി ജിഹാദി സംഘടനകള്‍ അടുത്ത കാലത്തായ വളരെ നല്ല ബന്ധമാണ് കാത്തു സൂക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. റാവല്‍പിണ്ടി ആസ്ഥാനമായ സുരക്ഷാ സ്ഥാപനം നേരിട്ട് ഇത്തരം സമ്പര്‍ക്കപരിപാടികളില്‍ ബന്ധപ്പെടുന്നതായി ജനങ്ങള്‍ക്കും ആശങ്കയുണ്ട്.
ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന കറാച്ചിയിലെ കുപ്രസിദ്ധമായ ജാമിയ റാഷിദിയ മദ്രസ സന്ദര്‍ശിച്ചപ്പോള്‍ പാക്കിസ്ഥാന്‍ മുഖ്യ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇത് ഭീകരരുമായുള്ള സൈനികരുടെ ബന്ധത്തിന്റെ തെളിവായി പാക് മാധ്യമങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
ജെയ്ഷ ഇ മുഹമ്മദുമായി ഈ മദ്രസ്സയ്‌ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതുമായി ജാമിയ റാഷിദിയ മദ്രസ്സയ്‌ക്ക് ബന്ധമുള്ളതായും കണ്ടെത്തിയിരുന്നു. അല്‍ റാഷിദിന്റെ സ്ഥാപകനും അന്തരിച്ച മുഫ്തി മുഹമ്മദ് റാഷിദ് സ്ഥാപിച്ചതാണ് ഈ മദ്രസ. യുഎന്നും യുഎസും ഒരു ഭീകരവാദ സ്ഥാപനമായാണ് ജാമിയ റാഷിദി മദ്രസ്സയെ നിശ്ചയിച്ചിട്ടുള്ളത്.
ജാമിയ റാഷിദിയയില്‍ നിന്ന് 500 യാര്‍ഡ് അകലെ അല്‍ റാഷിദ് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഒരു ശവക്കുഴിയിലാണ് ഡാനിയേല്‍ പേളിന്റെ മൃതദേഹം 2002 മെയ് മാസത്തില്‍ കണ്ടെത്തിയത്. പേളിന്റെ മരണത്തിന് അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
അതേസമയം ഇതുസംബന്ധിച്ച് ആസിഫ് ഗഫൂര്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. പകരം സെമിനാരിയിലെ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നതായ ഓരു ഫോട്ടോ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
പാശ്ചാത്യ ശക്തികളുടെയും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) പോലുള്ള സംഘടനകളുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ജമാഅത്ത് ഉദ്ദവാ, ഫലാഹ് ഇന്‍ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ എന്നി സംഘടനകളെ നിരോധിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ലോക രാഷ്‌ട്രങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടി മാത്രം ഉള്ളതായിരുന്നെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
















