കൊല്ലം : ക്ഷേത്രാചാരങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത പൗരത്വ നിയമത്തിന്റെ പോരില്‍ രാഷ്‌ട്രീയ ലാഭത്തിനായി ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണസമിതിയെ സിപിഎം സമരത്തിനിറക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതിയാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
ക്ഷേത്ര ആചാരങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത നിയമത്തിനെതിരെ ടൗണ്‍ ജുമാ മസ്ജിദ് ഭാരവാഹികളുമായി ചേര്‍ന്ന് ഓച്ചിറയില്‍ നാളെ റാലി സംഘടിപ്പിച്ചിരിക്കുകയാണ് ക്ഷേത്ര ഭരണ സമിതി. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ശ്രീധരന്‍ പിള്ള ചെയര്‍മാനായും ,ജുമാ മസ്ജിദ് പ്രസിഡന്റ് ബാബു പാലസ് കണ്‍വീനറായും നാളെ പൗരത്വ ബില്ലിനെതിരെ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചിരിക്കുകയാണ് . വലിയ കുളങ്ങര പള്ളി മുക്കില്‍ നിന്നാരംഭിച്ച് ഓച്ചിറ ടൗണില്‍ അവസാനിക്കുന്ന രീതിയിലാണ് റാലി നടത്തുന്നത് . രാഷ്‌ട്രീയ താല്പര്യങ്ങള്‍ക്കായി ക്ഷേത്ര ഭരണ സമിതിയെ ഉപയോഗപ്പെടുത്തുന്നത് കമ്മിറ്റിയില്‍ കയറിക്കൂടിയിരിക്കുന്ന സിപിഎമ്മുകാരാണ് . ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്.
















