ഗുരുവായൂര്‍: സൂര്യഗ്രഹണമായതിനാല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം നാളെ നേരത്തെ അടയ്‌ക്കും. നാളെ ശീവേലിയും പന്തീരടി പൂജയും നേരത്തെ കഴിച്ച് രാവിലെ എട്ടിന് ക്ഷേത്രനട അടയ്‌ക്കും. ഗ്രഹണം കഴിഞ്ഞ് 11.30ന് മാത്രമേ തുറക്കുകയുള്ളു. വഴിപാട് നടത്തിയവര്‍ പ്രസാദം രാവിലെ എട്ടിന് മുന്‍പു വാങ്ങണമെന്ന് തന്ത്രി അറിയിച്ചു.
വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ രാവിലെ എട്ടിന് മുന്‍പ് നടത്തണം. പ്രഭാത ഭക്ഷണം രാവിലെ 7.45 വരെ മാത്രം. ഉച്ചയ്‌ക്ക് പ്രസാദ ഊട്ടില്ല. തൃമധുരം, പാല്‍പായസം വഴിപാടുകള്‍ 26 ന് ശീട്ടാക്കില്ല. രാവിലെ 8.07 മുതല്‍ 11.11 വരെയാണ് സൂര്യഗ്രഹണം നടക്കുന്നത്.
















