രാജ്യത്തെ ശിഥിലമാക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ ശ്രമത്തിന്റെ ഭാഗം മാത്രമാണ് ഇപ്പോള്‍ കാണുന്ന പേക്കൂത്തുകള്‍. അവര്‍ക്കൊപ്പം നില്‍ക്കുന്നത് ലോകത്തിലെ എല്ലാ സമൂഹത്തിന്റെയും ശത്രുക്കളായ മത തീവ്രവാദികളും മതമൗലികവാദികളും മാത്രമാണ്. ഈ രണ്ട് വിദ്രോഹ ശക്തികള്‍ക്കും ചൂട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് അവരുടെ രാഷ്ട്രീയ പൈതൃകത്തിനു ചേരുന്നതു തന്നെ ഭാരതത്തെ മതപരമായി വിഭജിക്കരുത് എന്നതാണ് മുസ്ലിംലീഗ്, കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും തീവ്രവാദി സംഘടനകളുടെയും ആവശ്യം. ഇതിനെയാണ് കാലത്തിന്റെ കാവ്യനീതി എന്നു പറയുന്നത്. 1940 മുതല്‍ ’47 വരെയുള്ള കാലയളവില്‍ ഇന്ത്യയെ മതപരമായി വിഭജിക്കാന്‍ മുറവിളി കൂട്ടിയവരാണ് ഈ മൂന്നു കൂട്ടരും. 1940 മാര്‍ച്ച് 24ന് മുസ്ലിം ലീഗ് പാക്കിസ്ഥാന് പ്രമേയം അവതരിപ്പിച്ചു. രണ്ടു കൊല്ലം കഴിഞ്ഞ് മുസ്ലിം ലീഗിന്റെ പ്രമേയത്തിന് താത്വികമായ അടിത്തറ തീര്‍ത്തുകൊണ്ട് 1942 സെപ്തംബര്‍ 19 ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി ഭാരതത്തെ പലതായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസ്സാക്കി.
മുസ്ലിം ലീഗിന്റെ പ്രമേയം വന്നതിനു പിന്നാലെ വിഭജനത്തിനെതിരായ ഗാന്ധിജിയുടെ നിലപാട് അറിയാവുന്നതുകൊണ്ട് ജവഹര്‍ലാല്‍ നെഹ്റുവും സര്‍ദാര്‍ പട്ടേലുമടക്കം കോണ്‍ഗ്രസ് നേതാക്കളെല്ലാം വിഭജനാവശ്യത്തെ പുച്ഛിച്ചു തള്ളിക്കൊണ്ട് പ്രസ്താവനകളിറക്കി. എന്നാല്‍ കാര്യത്തോടടുത്തപ്പോള്‍ നെഹ്റുവിന്റെ നിലപാട് മാറി. അമ്മയെ വെട്ടാന്‍ വന്ന കശാപ്പുകാരനായ മൗണ്ട് ബാറ്റണ്‍ പ്രഭു ഗാന്ധിജിയെ സമീപിച്ചു. സ്വാതന്ത്ര്യ സമരം ഇനിയും ഒരു പത്തുകൊല്ലം കൂടി നീട്ടേണ്ടി വന്നാലും ഭാരതം മുഴുവന്‍ അരാജകത്വത്തിലായാലും വിഭജനം അനുവദിക്കില്ല എന്ന് ഗാന്ധിജി അസന്ദിഗ്ദ്ധമായി പറഞ്ഞു. മറ്റൊരു മാര്‍ഗവും കൂടി ഗാന്ധിജി നിര്‍ദ്ദേശിച്ചു. അഖണ്ഡ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി ജിന്നയെ അധികാരമേല്പ്പിക്കുക; മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മന്ത്രിസഭയും. മുഴുവന്‍ ഭാരതീയരെയും ഒന്നായിക്കണ്ട് ഭരിക്കുമെങ്കില്‍ കോണ്‍ഗ്രസ് അതിനെ പിന്തുണയ്ക്കട്ടെ. ജിന്ന പരാജയപ്പെട്ടാല്‍ നെഹ്റു പ്രധാനമന്ത്രിയായി, കോണ്‍ഗ്രസ് മന്ത്രിസഭയുണ്ടാക്കട്ടെ; മുസ്ലിം ലീഗ് പിന്തുണ കൊടുക്കണം. ആര് പ്രധാനമന്ത്രിയായാലും ഭാരതം വിഭജിക്കരുത് എന്നതാണ് പ്രധാനം. (Gandhi his vision and thought, chapter Genesis of Partition, by Acharya Krupalani). അതുകേട്ടു മടങ്ങിയ മൗണ്ട് ബാറ്റണ്‍ സ്വന്തം ഭാര്യയെ വരെ ചിലരെ സ്വാധീനിക്കാന്‍ ഉപയോഗിച്ചു. അതിന് ഫലവും കണ്ടു. ജവഹര്‍ലാല്‍ നെഹ്റു പിന്നീട് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ലിയോനാര്‍ഡ് മോസ്ലേയോട് പറഞ്ഞത്, ‘ഞങ്ങള്‍ക്കൊക്കെ വയസ്സായി, ഇനിയുമൊരു സമരം നടത്താനും ജയിലില്‍ പോകാനുമുള്ള ആരോഗ്യമില്ല’ എന്നായിരുന്നു.
പിന്നീട് 1947 ജൂണ്‍ 15 ന് എഐസിസിയില്‍ വിഭജന പ്രമേയം അവതരിപ്പിക്കപ്പെട്ടു. പ്രമേയത്തിനെതിരെ അതിരൂക്ഷവും വികാരപരവുമായ പ്രതികരണങ്ങള്‍ ഉണ്ടായി. പ്രമേയം വോട്ടിനിട്ടാല്‍ ദയനീയമായി പരാജയപ്പെടുമെന്ന് ബോധ്യമായ നെഹ്റുവും കൂട്ടരും അതിവേഗം ഗാന്ധിജിയുടെ അടുത്തെത്തി സംസാരിച്ചു. ഗത്യന്തരമില്ലാതെ, നേതാക്കളെ അനുസരിക്കാന്‍ ഗാന്ധിജി നിര്‍ദ്ദേശിച്ചു. അങ്ങനെ കോണ്‍ഗ്രസ്സും വിഭജന പ്രമേയം പാസാക്കി. മതത്തിന്റെ പേരില്‍ മാതൃഭൂമിയുടെ നെഞ്ചുപിളര്ത്തിയവര് ഇപ്പോഴുയര്ത്തുന്ന മുദ്രാവാക്യങ്ങള്‍ അവരുടെ തന്നെ പൂര്‍വ്വികരെ അപഹസിക്കുന്നതിനു തുല്യമാണ്. മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യം!
ഹിന്ദുക്കളോടൊത്തു ജീവിക്കാന്‍ സമ്മതമല്ല എന്നു പറഞ്ഞ് മാതാവിനെ വരിഞ്ഞു കീറിയവര്‍ അവര്‍ക്കു കിട്ടിയ രാജ്യത്ത് ഹിന്ദുക്കളെയും മറ്റ് അമുസ്ലിങ്ങളെയും വച്ചുപൊറുപ്പിക്കുമെന്ന് കരുതാമായിരുന്നോ? അവരുടെ ഗതിയെന്താകുമെന്ന് എന്തുകൊണ്ട് കോണ്‍ഗ്രസ് ആലോചിച്ചില്ല? ഇന്നലെ വരെ ഭാരതത്തിലായിരുന്നു എന്നു കരുതിയവര്‍ നേരം വെളുത്തപ്പോള്‍ ‘മുസ്ലിം രാജ്യത്താണ് നീ’ എന്ന അവസ്ഥ എങ്ങനെ അതിജീവിക്കും? സ്വന്തം രാജ്യം കിട്ടിയവര്‍ അവിടെയുണ്ടായിരുന്ന ഹിന്ദുക്കളുടെ അവകാശവും തങ്ങള്‍ക്കാണെന്നായിരുന്നു കരുതിയത്. വാര്‍ദ്ധക്യം ബാധിക്കാത്ത മുഴുവന്‍ സ്ത്രീകളെയും മുസ്ലിം യുവാക്കള്‍ പിടിച്ചു കൊണ്ടുപോയി. ചിലരെ വെപ്പാട്ടികളാക്കി. വഴങ്ങാത്തവരെ കൂട്ടബലാല്‍സംഗം ചെയ്തു. വളരെപ്പേരെ മതംമാറ്റി. സമ്മതിക്കാത്തവരെ ഉന്മൂലനം ചെയ്തു. കയ്യില്‍ കിട്ടിയവരെയൊക്കെ ഗോമാംസം തീറ്റിച്ചു. കടകളും വീടുകളും കൊള്ളയടിച്ചു, കത്തിച്ചു. വഴിയരികില്‍ പച്ചക്കറിയും മത്സ്യവും വിറ്റിരുന്ന ദരിദ്ര ഹിന്ദുക്കളുടെ വരെ പണവും സാമഗ്രികളും എടുത്തു കൊണ്ടുപോയി. ആത്മാഭിമാനമുള്ള ഒരാള്‍ക്കും ജീവിക്കാന്‍ വയ്യാത്ത അവസ്ഥയായി. (The Marginal Men, Prabhulla K. Chakrabarti, Page 9, Naya Udyog, 1999) പ്രാണന് ബാക്കിയുണ്ടായിരുന്നവര്‍ കയ്യില്‍ കിട്ടിയതുമായി ഭാരതത്തിലേക്ക് പാഞ്ഞു. ലോകംകണ്ട ഏറ്റവും വലിയ പലായനങ്ങളില്‍ ഒന്നായിരുന്നു ഭാരത വിഭജനത്തോടനുബന്ധിച്ചുണ്ടായത്.
ആയിരങ്ങള്‍ കൂട്ടമായി ഒഴുകി. വഴിയില്‍ ആക്രമിക്കപ്പെട്ടു. ജീവന് ബാക്കി കിട്ടിയവര്‍ തിരിഞ്ഞുനോക്കാതെ പാഞ്ഞു. റെയില്‍വേ സ്റ്റേഷനുകളിലും തെരുവുകളിലുമായി തമ്പടിച്ചു. മതത്തിന്റെ വിഷത്തോടൊപ്പം കോളറയും മറ്റു പകര്‍ച്ചവ്യാധികളും കൂടി കൂട്ട ആക്രമണം. ആഹാരമോ വെള്ളമോ മരുന്നോ കിട്ടാതെ പതിനായിരങ്ങള്‍. തെരുവില്‍ മലമൂത്ര വിര്ജ്ജ്യങ്ങള്ക്കിടയില് മരിച്ചു കിടക്കുന്ന നഗ്നശരീരങ്ങള്‍. ഭീതിയും നൈരാശ്യവും മാത്രം എങ്ങും. (അമൃത ബസാര്‍ പത്രിക, 1948 ഒക്ടോബര്‍ 8). ഇത് കിഴക്കന്‍ പാക്കിസ്ഥാനിലെ മാത്രം അവസ്ഥയാണ്; അതായത് ഇന്നത്തെ ബംഗ്ലാദേശ്.
കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നു മാത്രം പതിനൊന്നു ലക്ഷം അഭയാര്‍ത്ഥികളെത്തി. പശ്ചിമബംഗാള്‍, ത്രിപുര, ഒറീസ, ആസാം തുടങ്ങിയ പ്രദേശങ്ങളില്‍ തമ്പടിച്ചു. ദുരന്തം നേരിട്ട് അനുഭവിച്ച പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ പലതും ഏറ്റെടുത്തു. അവയില്‍ മാത്രം 2,78,339 പേരെ – 1948 മാര്‍ച്ചുവരെ – പാര്‍പ്പിച്ചു. സന്നദ്ധ സംഘടനകളും ജനകീയ സമിതികളും സ്വന്തം സഹോദരങ്ങളെ ഏറ്റുവാങ്ങി. എന്നിട്ടും അനേകം പേര് പെരുവഴിയില്‍. പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള കണക്കുകള്‍ വേറെ.
1948 സെപ്തംബറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അമൃതലാല്‍ ചാറ്റര്‍ജിയുടെ അധ്യക്ഷതയില്‍ All Bengal Refugee Council of Action എന്ന പേരില്‍ അഭയാര്‍ത്ഥി ക്യാമ്പുകളുടെ സമിതിയുണ്ടാക്കി. അഭയാര്‍ത്ഥികളെ സ്വന്തം നാട്ടുകാരായി സ്ഥിരപ്പെടുത്തണമെന്നായിരുന്നു ആവശ്യം. സമിതിയില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളും ഹിന്ദുമഹാസഭയും ഉണ്ടായിരുന്നു. അവര്‍ 1948 ല്‍ ജയ്പൂരില്‍ വച്ചു നടന്ന AICC സമ്മേളനത്തില്‍ ചെന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെ കണ്ട് ആവശ്യം ഉന്നയിച്ചു. നെഹ്റു പൊട്ടിത്തെറിച്ചു. ഇന്നലെ വരെ ഭാരത മാതാവിനു ജയ് വിളിച്ചവരും സമരം നടത്തിയവരും വിദേശികളാണെന്ന് ആക്രോശിച്ചു. അവര്‍ തിരിച്ചു പോകണമെന്ന് നെഹ്റു ശഠിച്ചു. (അതിന്നര്‍ത്ഥം പാക്കിസ്ഥാനിലെ വര്‍ഗീയ വാദികള്‍ക്ക് ബലാത്സംഗം നടത്താനും മതം മാറ്റാനും അടിമകളാകാനും നിന്നുകൊടുക്കണമെന്നാണല്ലോ). നിരാശരായി നേതാക്കള്‍ മടങ്ങി. അമൃതലാല്‍ ചാറ്റര്‍ജി സമിതിയില്‍ നിന്നും രാജിവച്ചു.
മഹാദേവ ഭട്ടാചാര്യ എന്ന ഹിന്ദു മഹാസഭ നേതാവ് അദ്ധ്യക്ഷനായി സമിതി പുനഃസംഘടിപ്പിച്ചു. സെക്രട്ടറിമാരായി കമ്മ്യൂണിസ്റ്റ് നേതാക്കളായ ബി. മജുംദാര്‍, ബിനോയ് റോയ് എന്നിവരും മറ്റു കോണ്‍ഗ്രസ് നേതാക്കളും. രാഷ്ട്രീയ വ്യത്യാസം അവരെ അകറ്റിയില്ല. 1949 ജനുവരി 14ന് ജവഹര്‍ലാല്‍ നെഹ്റു കല്‍ക്കട്ടയില്‍ വരുന്ന ദിവസം പ്രതിഷേധറാലി നടത്താന്‍ സമിതി തീരുമാനിച്ചു. ആയിരങ്ങള്‍ പങ്കെടുത്ത റാലി കണ്ടിട്ടും പ്രധാനമന്ത്രിയുടെ മനസ് ഇളകിയില്ല. മെലിഞ്ഞുണങ്ങിയ മനുഷ്യക്കോലങ്ങളുടെ ആര്‍ത്തനാദം ആ പ്രഭുവിന്റെ ചെവിയില്‍ അലച്ചില്ല. വറ്റിവരണ്ട അവരുടെ കണ്ണുകളിലെ ദൈന്യത കാണാന്‍ കഴിയാത്തത്ര ചുരുങ്ങിപ്പോയിരുന്നു അദ്ദേഹത്തിന്റെ നേത്രങ്ങള്‍. ലക്ഷക്കണക്കിനു ഹിന്ദു സഹോദരങ്ങളുടെ നിസ്സഹായത മനസിലാക്കാനുള്ള സംവേദനക്ഷമത നെഹ്റുവിനു നഷ്ടപ്പെട്ടിരുന്നു. അദ്ദേഹം ലോകപൗരനാകാനുള്ള വെമ്പലില്‍ ഇതെല്ലാം അവഗണിച്ചു.
ജനുവരി 14ലെ റാലിയെത്തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തെക്കൊണ്ട് ജനുവരി 18 ന് പ്രകടനം നടത്തിച്ചു. കല്‍ക്കട്ട യൂണിവേഴ്സിറ്റിയുടെ ടെന്നീസ് കോര്‍ട്ടില്‍ വന്‍ വിദ്യാര്‍ത്ഥി പ്രകടനം. അക്രമാസക്തരായ വിദ്യാര്‍ത്ഥികള്‍ ഒമ്പത് വാഹനങ്ങള്‍ കത്തിച്ചു. പോലീസ് വെടിവയ്പില്‍ നാലുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനം ലംഘിച്ച് വീണ്ടും പിറ്റേന്ന് വിദ്യാര്‍ത്ഥി പ്രക്ഷോഭം. പത്ത് കാറും അഞ്ച് സ്റ്റേറ്റ് ബസും കത്തിച്ചു. വീണ്ടും വെടിവയ്പ്, അഞ്ചു മരണം. (The Marginal Men, page 54).
ഈ പ്രക്ഷോഭങ്ങളും അക്രമങ്ങളും മുഴുവന്‍ കേന്ദ്ര സര്‍ക്കാരിനെതിരെയായിരുന്നു. അഭയാര്‍ത്ഥികളെ ഇവിടെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. അന്നു മുതല്‍ കഴിഞ്ഞ 70 വര്‍ഷങ്ങളായുള്ള ആവശ്യം ഇന്ന് നടപ്പാക്കിയപ്പോള്‍ അതേയാള്ക്കാര് – കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസും – ഇന്ന് നേരെ വിപരീതമായത് എന്തുകൊണ്ടാണ്? ഇന്നും ബസ് കത്തിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു. പക്ഷെ സ്വന്തം സഹോദരങ്ങളെ പുനരധിവസിപ്പിക്കരുത് എന്നു പറഞ്ഞുകൊണ്ടാണെന്നു മാത്രം. ഇത് പിതൃത്വം തള്ളിപ്പറയുന്നതിനു തുല്യമാണ്.
തങ്ങളുടേതല്ലാത്ത കാരണത്താല്‍ പുറന്തള്ളപ്പെട്ട ഈ ദശലക്ഷക്കണക്കിനുള്ള ഹിന്ദുക്കളോടുള്ള നെഹ്റുവിന്റെ സമീപനമറിയാന് ഡോ: ബി.സി.റോയിയുടെ കത്ത് വായിച്ചാല്‍ മനസ്സിലാകും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു ഡോ: ബി.സി.റോയി. 1949 ഡിസംബര്‍ 1ന് എഴുതിയ കത്തില്‍ പറഞ്ഞ ഒരു വാക്യം ഇങ്ങനെയാണ്: ‘ …..And for these Refugees a magnificent sum of Rs.20/per capita had been granted by the Centre in two years'( With Dr. BC Roy and other chief ministers, by Saroj Chakrabar-ti, Vol. 1, page 107) ഒരു അഭയാര്‍ത്ഥിക്കു വേണ്ടി രണ്ടു വര്‍ഷത്തേക്ക് നെഹ്റു സര്‍ക്കാര്‍ നല്‍കിയത് ഇരുപതു രൂപ മാത്രം!
അതേ സമയം പാക്കിസ്ഥാനെന്ന ‘സ്വര്‍ഗരാജ്യ’ത്തേക്കു പോകാന്‍ തുടങ്ങിയ മുസ്ലീം വിഭാഗത്തെ നെഹ്റു നിരുത്സാഹപ്പെടുത്തുകയും പൂര്‍ണ സൈനിക സംരക്ഷണവും മറ്റു സഹായങ്ങളും നല്കി ഇവിടെ കുടിയിരുത്തുകയും ചെയ്തു. ദേശീയവാദികളായ മുസ്ലിങ്ങള്‍ ആരും ആവശ്യപ്പെടാതെതന്നെ ഇവിടെ അഭിമാനത്തോടെ തുടര്‍ന്നിരുന്നു.
പിന്നീടും പല കാലങ്ങളിലായി ഇന്നത്തെ പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഒപ്പം അഫ്ഗാനിസ്ഥാനില്‍ നിന്നും ക്രൂരമായ മതപീഡനങ്ങള്‍ ഉണ്ടാവുകയും പലായനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. 1971ലെ ഇന്ത്യ- പാക്കിസ്ഥാന് യുദ്ധവും ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ ജനനവും തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങളും വരെ ഹിന്ദു കൂട്ടക്കൊലയുടെയും പലായനത്തിന്റെയും ചരിത്രം ആവര്‍ത്തിച്ചു. മാറിമാറി വന്ന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും വര്‍ഗീയ രാഷ്ട്രീയത്തില്‍ മത്തുപിടിച്ച് നിലപാടുകള്‍ മാറ്റി.
ഭാരതീയരായതിന്റെയും അതില്‍ത്തന്നെ ഹിന്ദുക്കളായതിന്റെയും പേരിലാണ് ഈ ആക്രമണങ്ങള്‍ക്ക് ഇരയായത്; മറുപക്ഷത്ത് ഹിന്ദുക്കളോടൊത്തു ജീവിക്കാന്‍ സാധ്യമല്ലെന്നു പറഞ്ഞ് മാതൃഭൂമിയെ വെട്ടിമുറിച്ച മുസ്ലിം വര്‍ഗീയതയും. ഒപ്പം ചെറുതെങ്കിലും ക്രിസ്ത്യാനികളും ചെറുതല്ലാത്ത സിഖ് സമൂഹവും ഒക്കെ ഇസ്ലാമിക ആക്രമണങ്ങള്‍ക്കും കൂട്ടക്കുരുതിക്കും വിധേയമായിക്കൊണ്ടിരുന്നു. തരം കിട്ടുമ്പോള്‍ കൊന്തയും കുരിശും തലപ്പാവും ഒക്കെയായി അവരും സ്വരാജ്യത്തേക്ക് ഓടിപ്പോന്നു.
1947 ആഗസ്റ്റ് 14 രാത്രി വരെ ഭാരതീയരായിരുന്നു ഇവരെല്ലാം. നേരം വെളുത്തപ്പോള്‍ ഇത് ഭാരതമല്ല, പാക്കിസ്ഥാനാണ് എന്ന് അവര്‍ കേള്‍ക്കുന്നു. ‘ബോലോ തക്ബീര്‍ അള്ളാഹു അക്ബര്‍’ എന്ന വിളികള്‍ എല്ലായിടത്തും മുഴങ്ങുന്നു. ഭാരതമെന്ന രാജ്യം മറ്റൊരിടത്താണെന്ന് അവര്‍ അറിയുന്നു. മാനവും ജീവനും നഷ്ടപ്പെടാതിരിക്കാന്‍ ഭാരതീയര്‍ ഭാരതത്തിലേക്ക് ഒഴുകുന്നു. ഭാരതീയര്‍ ഭാരതത്തിലേക്ക് അല്ലാതെ മറ്റെവിടേക്കാണ് പോകേണ്ടത്? അറബി നാട്ടിലേക്കോ, തുര്‍ക്കിയിലോ, ഇറാനിലോ?
ഒറ്റനിമിഷംകൊണ്ട് വെട്ടിയകറ്റപ്പെട്ട സ്വന്തം സഹോദരങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നു പറയുന്നവര്‍ അവരുടെ നികൃഷ്ടമായ രാഷ്ട്രീയ പാരമ്പര്യം കൊണ്ടും മലീമസമായ സാംസ്കാരിക പൈതൃകം കൊണ്ടുമാണ്. മതവിദ്വേഷത്താല്‍ ആട്ടിയോടിക്കപ്പെട്ട് ദശാബ്ദങ്ങളായി തെരുവില്‍ അനാഥരായി കഴിഞ്ഞ അവര്‍ ഈ നാടിന്റെ രക്തത്തിന്റെ രക്തവും മാംസത്തിന്റെ മാംസവുമാണ്. സ്വന്തം കുടുംബത്തില്‍ നിന്നും അവരെ ആട്ടിയോടിക്കാന്‍ ആര്‍ക്കും അധികാരമില്ല. അതിനു മുറവിളി കൂട്ടുന്നവര്‍ എന്നും ദേശീയതയുടെ എതിര്‍പക്ഷത്തു നില്‍ക്കുന്നവരാണ്. അവര്‍ക്ക് അധികാരവും പണവും മാത്രമാണാവശ്യം. ഇനിയതു നടക്കില്ല എന്നറിയുന്നത് നന്ന്.
രാജ്യത്തെ ശിഥിലമാക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ ശ്രമത്തിന്റെ ഭാഗം മാത്രമാണ് ഇപ്പോള്‍ കാണുന്ന പേക്കൂത്തുകള്‍. അവര്‍ക്കൊപ്പം നില്‍ക്കുന്നത് ലോകത്തിലെ എല്ലാ സമൂഹത്തിന്റെയും ശത്രുക്കളായ മത തീവ്രവാദികളും മതമൗലികവാദികളും മാത്രമാണ്. ഈ രണ്ട് വിദ്രോഹ ശക്തികള്‍ക്കും ചൂട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് അവരുടെ രാഷ്ട്രീയ പൈതൃകത്തിനു ചേരുന്നതുതന്നെ. മതന്യൂനപക്ഷ ഭീതി സൃഷ്ടിച്ചാണ് പാക്കിസ്ഥാന് രൂപീകരിച്ചത്. അന്ന് അത് വളര്‍ത്താന്‍ മുസ്ലിം ലീഗും ബ്രിട്ടീഷുകാരും മത്സരിച്ചു. ഫലം വിഭജനം. അന്ന് ബ്രിട്ടീഷുകാരും മുസ്ലിം ലീഗും ചെയ്തത് ഇന്ന് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസും ചെയ്യുന്നു. ന്യൂനപക്ഷങ്ങളില്‍ ഭീതി പടര്‍ത്തി വീണ്ടും ഒരു വിഭജനത്തിനു കോപ്പുകൂട്ടുകയാണ്. പക്ഷെ എക്കാലവും മതേതരത്വത്തിന്റെയും ന്യൂനപക്ഷ സംരക്ഷണത്തിന്റെയും പേരുപറഞ്ഞ് സാമാന്യ ഭാരതീയനെ വഞ്ചിക്കാമെന്ന വ്യാമോഹം ഇനി വിലപ്പോവില്ല എന്ന് വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ കഴിയുന്നവര്‍ തിരിച്ചറിയണം. ഭാരതം അതിന്റെ ആത്മാവിനെ കണ്ടെത്തുകയാണ്. വേണമെങ്കില്‍ ഒത്തുചേരാം. അല്ലെങ്കില്‍ ഇളിഭ്യരായി മാറി നില്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: