Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പീഡനക്കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണം; കര്‍ത്താവിന് നീതികിട്ടാത്ത സഭയില്‍നിന്ന് ദൈവദാസികള്‍ക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ല,സര്‍ക്കാര്‍ നടപടി സ്വീകരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2019, 09:46 am IST
inKerala

കൊച്ചി : പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് അറസ്റ്റ് ചെയ്യണമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ച് സമര വേദിയില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.  കര്‍ത്താവിന് നീതികിട്ടാത്ത സഭയില്‍നിന്ന് ഈ ദൈവദാസികള്‍ക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ല. അതിനാലാണ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. 

കത്തോലിക്ക സഭ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ എതിര്‍ക്കുകയും ബ്രിട്ടീഷുകാരെ അനുകൂലിക്കുകയും മഹാത്മാഗാന്ധിയെ അന്തിക്രിസ്തുവെന്ന് മുദ്രകുത്തുകയും ചെയ്തവരാണ്. നമ്മുടെ നിയമങ്ങള്‍ ഒന്നും കത്തോലിക്ക സഭയ്‌ക്ക് ബാധകമല്ല. അവര്‍ ഉണ്ടാക്കിയ മതനിയമങ്ങള്‍ മാത്രമാണ് ബാധകം എന്നാണവര്‍ വാദിക്കുന്നത്. അങ്ങനെയൊരു സഭയില്‍നിന്ന് ആര്‍ക്കെങ്കിലും നീതി ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആരോപണ വിധേയനായ പുരോഹിതനുള്ള ശിക്ഷ മാധ്യമങ്ങളിലൂടെയും ഇതുപോലുള്ള പൊതുയോഗങ്ങളിലൂടെയും രൂപീകൃതമാകുന്ന പൊതുജനാഭിപ്രായം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇടത് മുന്നണിക്കായി നാല് പതിറ്റാണ്ടായി താന്‍ പ്രസംഗിക്കുന്നുണ്ട്. തുടര്‍ന്നും ചെല്ലുമ്പോള്‍ തന്റെ മുഖത്ത് ജനങ്ങള്‍ തുപ്പാതിരിക്കണമെങ്കില്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കണമെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് കൂട്ടിച്ചേര്‍ത്തു. 

പ്രസംഗത്തിന്റെ പൂര്‍ണ രൂപം:

കര്‍ത്താവിന് നീതികിട്ടാത്ത സഭയില്‍നിന്ന് ഈ ദൈവദാസികള്‍ക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ല. കത്തോലിക്ക സഭ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ എതിര്‍ക്കുകയും ബ്രിട്ടീഷുകാരെ അനുകൂലിക്കുകയും മഹാത്മാഗാന്ധിയെ അന്തിക്രിസ്തുവെന്ന് മുദ്രകുത്തുകയും ചെയ്തവരാണ്.

ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നിന്ന് നേടിയതാണ് നമ്മുടെ സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ ഭരണഘടനയും നിയമവും ഉണ്ടായത്. അടുത്തകാലത്തുപോലും കത്തോലിക്കാ സഭ അഭിപ്രായപ്പെട്ടു, കത്തോലിക്ക പുരോഹിതന്മാര്‍ക്ക് ഇന്ത്യയുടെ നിയമങ്ങള്‍ ബാധകമല്ലെന്നും അവര്‍ക്ക് മതനിയമാണ് ബാധകമെന്നും. അപ്പോഴാണ് ജസ്റ്റീസ് കെമാല്‍ പാഷ ചോദിച്ചത്, ബിഷപ് രാജാവാണോ എന്ന്. അതിന് കത്തോലിക്കാ സഭയുടെ വക്കീല്‍ പറഞ്ഞ മറുപടി അതെ എന്നായിരുന്നു.

നമ്മുടെ നിയമങ്ങള്‍ ഒന്നും കത്തോലിക്ക സഭയ്‌ക്ക് ബാധകമല്ല. അവര്‍ ഉണ്ടാക്കിയ മതനിയമങ്ങള്‍ മാത്രമാണ് ബാധകം എന്നാണവര്‍ വാദിക്കുന്നത്. അങ്ങനെയൊരു സഭയില്‍നിന്ന് ആര്‍ക്കെങ്കിലും നീതി ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ഈ ആരോപണ വിധേയനായ പുരോഹിതനുള്ള ശിക്ഷ മാധ്യമങ്ങളിലൂടെയും ഇതുപോലുള്ള പൊതുയോഗങ്ങളിലൂടെയും രൂപീകൃതമാകുന്ന പൊതുജനാഭിപ്രായം മാത്രമാണ്.

പണ്ട്, മറിയക്കുട്ടിയെ കൊന്ന ബനഡിക്ട് അച്ചനെ ഈ ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചതാണ്. നോക്കണം നിരപരാധിയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് വിട്ടത്. എന്റെ ഒരു സുഹൃത്തിന്റെ ബന്ധുവിനെ അദ്ദേഹം പിന്നീട് കുമ്പസാരിപ്പിക്കാന്‍ ചെന്നു. അന്ത്യകൂദാശ കൊടുക്കാന്‍ ചെന്നു. അപ്പോള്‍ ബന്ധു പറഞ്ഞു, ”ബനഡിക്ടച്ചനാണോടാ അത്, എങ്കില്‍ അയാളോട് പോയി കുമ്പസാരിച്ചിട്ട് വരാന്‍ പറ എന്ന്.

സുപ്രീം കോടതി അഡ്വക്കേറ്റായ ചാരിയെയാണ് ലക്ഷങ്ങള്‍ കൊടുത്ത് സഭ അന്ന് കൊണ്ടുവന്നത്. അങ്ങനെ സംശയത്തിന്റെ ആനുകൂല്യം കൊടുത്തു വിട്ടയച്ചു. പിന്നീട് ആ അച്ചനെ വിശുദ്ധനാക്കാന്‍ സഭയിലെ ചിലര്‍ ശ്രമിച്ചു. ജോസഫ് പുലിക്കുന്നേലടക്കമുള്ള അല്‍മായരുടെ കഠിനമായ എതിര്‍പ്പു കൊണ്ടാണ് അന്ന് ബനഡിക്ടച്ചന്‍ വിശുദ്ധനാകാഞ്ഞത്. അത് പഴയ ചരിത്രമാണ്. പുതിയ ചരിത്രവും വ്യത്യസ്തമാകാന്‍ പോകുന്നില്ല.

നാലുപതിറ്റാണ്ടായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ജയിപ്പിക്കാന്‍ ഈ എറണാകുളമടക്കം കേരളത്തിലെ തെരുവുകളില്‍ പ്രസംഗിക്കുന്നയാളാണ് ഞാന്‍. നാളെയും പ്രസംഗിക്കും. അടുത്ത തെരഞ്ഞെടുപ്പിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കാന്‍ പ്രസംഗിക്കും. അങ്ങനെ പ്രസംഗിക്കാന്‍ ചെല്ലുമ്പോള്‍ ജനങ്ങള്‍ എന്റെ മുഖത്ത് ജനങ്ങള്‍ തുപ്പാതിരിക്കാന്‍, ഞാന്‍ ഈ ഗവണ്‍മെന്റിനോട് അഭ്യര്‍ഥിക്കുന്നു, എന്തെങ്കിലും ചെയ്യണം. നിയമനടപടിയെടുക്കണം. അല്ലെങ്കില്‍ നാളെ നിങ്ങെള വിജയിപ്പിക്കാന്‍ ഈ ഹൈക്കോടതി ജങ്ഷനില്‍ നാളെ ഞാന്‍ പ്രസംഗിക്കുമ്പോള്‍ എന്റെ മുഖത്ത് ജനങ്ങള്‍ തുപ്പും.

അങ്ങനെ എന്റെ മുഖത്ത് തുപ്പല്‍ വീഴാതിരിക്കാന്‍ വേണ്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അനുഭാവിയെന്ന നിലയ്‌ക്ക് ഞാന്‍ ഈ ഗവണ്‍മെന്റിനോട് അഭ്യര്‍ഥിക്കുന്നു, അപേക്ഷിക്കുന്നു, ഈ കന്യാസ്ത്രീകളുടെ പരാതിയില്‍ നിയമം അനുശാസിക്കണമെന്ന്. കൂടുതലൊന്നും പറയാനില്ല, ഈ കന്യാസ്ത്രീകളുടെ നിത്യദുഃഖത്തില്‍ എന്നേക്കും പങ്കുചേരുന്നു.”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം
World

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

Kerala

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.