തിരുവനന്തപുരം: പൗരത്വ ഭേദഗതി വിഷയത്തില്‍ തന്നെ ആര് വിമര്‍ശിച്ചാലും നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നമ്മുടെ ജനാധിപത്യത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ അവരുടെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നതു പോലെ താനും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദേഹം ട്വിറ്ററില്‍ കുറിച്ചു.
കോണ്‍ഗ്രസിന് വിമര്‍ശിക്കാന്‍ അവകാശമുണ്ട്. അവരുടെ അഭിപ്രായം മാറ്റണമെന്ന് താന്‍ പറയുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍, തന്റെ നിലപാടുകള്‍ ആരുടെ സമ്മര്‍ദത്തിലും മാറുന്നത്തല്ലെന്നും അദേഹം വ്യക്തമാക്കി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പറുപടിയായിയാണ് അദേഹത്തിന്റെ ട്വീറ്റ്. ഭരണഘടനയപരമായ പ്രതിസന്ധി ഉണ്ടാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും നിലവിലെ നിലപാട് തുടര്‍ന്നാല്‍ ഗവര്‍ണറെ ബഹിഷ്‌കരിക്കുന്നത് ആലോചിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.
















