കൊച്ചി: പൗരത്വ നിയമത്തിനെതിരെന്ന വ്യാജേന ദേശവിരുദ്ധ മുദ്രാവാക്യങ്ങളുമായി പിഞ്ചുകുഞ്ഞങ്ങള്‍ക്കിടയിലും ജിഹാദി സംഘടനകള്‍. മൂവാറ്റുപുഴ ഇസ്ലാമിക് എഡ്യുക്കേഷന്‍ ട്രസ്റ്റ് പബ്ലിക് സ്‌കൂളിലെ പിഞ്ചു കുഞ്ഞുങ്ങളെ കൊണ്ടാണ് ‘ആസാദി’ എന്ന് സംഘടനകള്‍ ഏറ്റു ചൊല്ലിച്ചത്.
കാര്യമെന്തെന്നോ, പറയുന്നതെന്തെന്നോ പോലും കുട്ടികള്‍ക്ക് അറിയില്ല. സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോകള്‍ പ്രചരിക്കുകയാണ്. ജിഹാദി സംഘടനാ പ്രവര്‍ത്തകര്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും. കുട്ടികള്‍ ‘ആസാദി..ആസാദി’ എന്ന് കൂടെ വിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
















