Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഗാന്ധിജി മുതല്‍ ഇന്ദിര വരെ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2019, 02:52 pm IST
inVicharam

മഹാത്മാഗാന്ധി

ഭയം കാരണം പാക്കിസ്ഥാന്‍ ഉപേക്ഷിക്കേണ്ടി വരുന്നിടത്ത് പ്രശ്‌നമുണ്ട്. മാതൃരാജ്യത്ത് വിദേശിയായി പരിഗണിക്കുന്നതിനാലോ ജീവിക്കുന്നതിന് നിരന്തരം തടസ്സങ്ങള്‍ നേരിടുന്നതിനാലോ അവര്‍ക്ക് അവിടെ കഴിയാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഇരുകയ്യും നീട്ടി അവരെ സ്വീകരിക്കുകയും നിയമപരമായ എല്ലാ അവസരങ്ങളും നല്‍കുകയെന്നതുമാണ് അതിര്‍ത്തിക്ക് അടുത്തുള്ള പ്രൊവിന്‍സുകളുടെ ധര്‍മ്മം. 

തങ്ങളുമായി ബന്ധമില്ലാത്ത പ്രദേശത്താണ് വന്നതെന്ന് ഒരിക്കലും അവര്‍ക്ക് തോന്നരുത്. ഭാരതത്തിന്റെ മുഴുവന്‍ പൗരന്മാരായിരുന്നുവെന്ന് പാക്കിസ്ഥാനില്‍നിന്ന് പലായനം ചെയ്യപ്പെടേണ്ടി വന്നവര്‍ ഓര്‍ക്കണം. ഭാരതത്തെ സേവിക്കാനും അതിന്റെ മഹിമയുമായി ചേരാനും പിറന്നവരാണെന്ന് അവര്‍ക്ക് തോന്നണം. 

(1947 ജൂലൈ 16ന് ദല്‍ഹിയിലെ പ്രാര്‍ത്ഥനാ സഭയില്‍ പറഞ്ഞത്)

പാക്കിസ്ഥാനിലെ ഒരു സുഹൃത്ത് എഴുതി. ഇന്ത്യയില്‍ നിങ്ങള്‍ ആഗസ്ത് 15 ആഘോഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ എങ്ങനെയാണ് ഇത് ആഘോഷിക്കുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഞങ്ങളുടെ ഹൃദയം നിറയെ അശുഭപ്രതീക്ഷകളാകും. 

മുസ്ലിങ്ങള്‍ ഇപ്പോള്‍ത്തന്നെ ഞങ്ങളെ ഭയപ്പെടുത്താന്‍ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങളെ വലിയ തോതില്‍ മതപരിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഭയപ്പെടുന്നു. 

(1947 ജൂലൈ 21ലെ പ്രാര്‍ത്ഥനാ സഭയില്‍ പറഞ്ഞത്)

മുസ്ലീങ്ങളെപ്പോലെ തന്നെ മുസ്ലിം ഇതരര്‍ക്കും പാക്കിസ്ഥാനില്‍ തുല്യസ്ഥാനം ലഭിക്കുമെന്ന് ജിന്ന സാഹെബ് പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള നയം നടപ്പാക്കുമോയെന്നത് കാണേണ്ടതാണ്. അടിച്ചമര്‍ത്തല്‍ കാരണം ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദുക്കളെ ഉള്‍ക്കൊള്ളണം. 

(1947 ജൂലൈ 21ന്  ശ്രീകൃഷ്ണദാസിന് എഴുതി)

പട്ടാഭി സീതാരാമയ്യ

സംഘര്‍ഷത്തിന്റെയും പീഡനങ്ങളുടെയും തുടര്‍ച്ചയാണിപ്പോള്‍. അത് വീണ്ടും വീണ്ടും വേദനിപ്പിക്കുന്നു. ഇപ്പോള്‍ പൂര്‍വ്വ-പശ്ചിമ ബംഗാളില്‍ ന്യൂനപക്ഷങ്ങളെ രക്ഷിക്കേണ്ട വിഷയമാണ് അനിവാര്യമായിട്ടുള്ളത്. 

(1950 ഫെബ്രുവരി 27ന് കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ പറഞ്ഞത്)

ഗുല്‍സാരിലാല്‍ നന്ദ (മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി)

 പാക്കിസ്ഥാനിലെ സര്‍ക്കാര്‍ എങ്ങനെയാകണമെന്നതും എങ്ങനെ ജീവിക്കണമെന്നതും അവിടുത്തെ ജനങ്ങള്‍ തീരുമാനിക്കേണ്ടതാണ്. എന്നാല്‍ അവിടെ നടക്കുന്ന സംഭവങ്ങള്‍ നമ്മുടെ കാര്യങ്ങളില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. ന്യൂനപക്ഷങ്ങള്‍ അവിടെ പീഡിപ്പിക്കപ്പെടുന്നു. ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. അവര്‍ ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നു. അവരെ സഹായിക്കാനും ഇവിടെ വന്നു കഴിഞ്ഞാല്‍ എന്ത് ചെയ്യാനും സാധിക്കുമെന്നത് ചിന്തിക്കണം. ഏതാനും പേരല്ല, ന്യൂനപക്ഷങ്ങളിലെ വലിയ വിഭാഗമാണ് വരാന്‍ താത്പര്യപ്പെടുന്നത്. ഹിന്ദുക്കള്‍ മാത്രമല്ല ക്രിസ്ത്യാനികളും പീഡിപ്പിക്കപ്പെടുന്നു. ഇന്ന് ഇത് ഒരു വിഭാഗത്തോടാണെങ്കില്‍ നാളെ വേറൊരു വിഭാഗത്തോടാകും. പിന്നീടത് സ്വന്തം വിഭാഗത്തോടും ഉപവിഭാഗങ്ങളോടുമാകും. 

(1964 മാര്‍ച്ച് 5ന് രാജ്യസഭയില്‍ പറഞ്ഞത്)

ജെ.ബി. കൃപലാനി

പാക്കിസ്ഥാനില്‍ നിന്ന് വരുന്നവര്‍ക്ക് ഭാരതത്തെ സേവിക്കുന്നതിനും അവരുമായി ഒത്തുതീര്‍പ്പിലെത്തുന്നതിനും കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ ലളിതമാക്കേണ്ടതുണ്ട്.

(എഐസിസി, ന്യൂദല്‍ഹി, 1947 നവംബര്‍ 15. കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ അവസാനത്തെ പ്രസംഗം)

ജവഹര്‍ലാല്‍ നെഹ്‌റു

എനിക്കു തോന്നുന്നത് കേന്ദ്രീയ ആശ്വാസനിധി ഉപയോഗിക്കുന്നത് നന്നായിരിക്കുമെന്നാണ്. അത് ഏതു തരത്തിലും അടിയന്തര ആശ്വാസത്തിനായി ഉപയോഗിക്കാവുന്നതാണ്. എങ്കിലും അതിന്റെ ഉപയോഗം ഇപ്പോള്‍ വിശേഷിച്ചും പാക്കിസ്ഥാനില്‍നിന്നു ഭാരതത്തില്‍ വന്നിട്ടുള്ള അഭയാര്‍ത്ഥികളുടെ ആശ്വാസത്തിനും പുനര്‍വാസത്തിനും വേണ്ടി ഉപയോഗിക്കണം.

(1948 ജനുവരി 25 നാഷണല്‍ ഹെറാള്‍ഡ്)

അബ്ദുള്‍ കലാം ആസാദ്

പാക്കിസ്ഥാനില്‍നിന്ന് പലായനം ചെയ്ത് ദല്‍ഹിയില്‍ വന്നിട്ടുള്ള സര്‍ക്കാര്‍ സേവനത്തിലുള്ള ഭൂരിപക്ഷം അഭയാര്‍ത്ഥികളായ അധ്യാപകര്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവസരം നല്‍കാന്‍ ശ്രമിക്കയാണ്. 

(1948 ഫെബ്രുവരി 9 ന് സര്‍ദാര്‍ പട്ടേലിനയച്ച കത്ത്)

 ശ്യാമപ്രസാദ് മുഖര്‍ജി

ബംഗാളിന്റെ പ്രശ്‌നം ഒരു സംസ്ഥാനത്തിന്റെ പ്രശ്‌നം മാത്രമല്ലെന്ന് ഭാരതത്തിന്റെ ആദ്യ ഇടക്കാല മന്ത്രിസഭയിലെ മുന്‍ മന്ത്രി എന്ന നിലയില്‍ ഞാന്‍ പറയാനാഗ്രഹിക്കുന്നു. ഇത് ഒരു അഖിലഭാരത പ്രശ്‌നത്തെയാണ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. അതിന് ഉചിതമായ സമാധാനം കാണുന്നതിനെ ആശ്രയിച്ചാകും രാജ്യത്തിന്റെ മുഴുവന്‍ സാമ്പത്തികവും രാജനൈതികവുമായ ശാന്തിയും സമൃദ്ധിയും നിലകൊള്ളുന്നത്.

റാം മനോഹര്‍ ലോഹ്യ (സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി)

1947 മുതല്‍ 1966 വരെ ഏകദേശം 70 ലക്ഷം ഹിന്ദുക്കള്‍ പാക്കിസ്ഥാനില്‍ നിന്ന് ഭാരതത്തിലെത്തിയിരുന്നു. 15 വര്‍ഷം മുമ്പ് നെഹ്‌റു- ലിയാഖത് ഒത്തുതീര്‍പ്പില്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷ വാക്കു നല്‍കിയിരുന്നു. എങ്കിലും പാക്കിസ്ഥാനില്‍ അവര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുകയാണ്.

(മസ്തറാം കപൂര്‍, ലോക്‌സഭയില്‍ ലോഹ്യ, 2013 പുറം 505-506)

ഇന്ദിര ഗാന്ധി  (മുന്‍ പ്രധാനമന്ത്രി)

ബംഗ്ലാദേശില്‍ നിന്നു വന്ന അഭയാര്‍ത്ഥികളുടെ വേദന നേരിട്ടു കാണുന്നതിന് മേയ് 15, 16ന് ഞാന്‍ ആസാം, ത്രിപുര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ പോയിരുന്നു. അവര്‍ക്ക് ഈ സഭയുടെയും ജനങ്ങളുടെയും അതായത് ഭാരതത്തിന്റെ സഹാനുഭൂതിയും പിന്തുണയുമേകാന്‍, അവരുടെ ശുശ്രൂഷയ്‌ക്കായുള്ള എല്ലാ ഏര്‍പ്പാടുകളിലും സ്വയം ഒരു അവലോകനം നടത്താന്‍.

(1971 മേയ് 23ന് ലോക്‌സഭയില്‍ പറഞ്ഞത്)

ഐ.കെ. ഗുജ്‌റാള്‍ (മുന്‍ പ്രധാനമന്ത്രി)

 പുതിയ പാക്കിസ്ഥാന്‍ ഒരു മതേതര, ജനാധിപത്യ, ആധുനിക രാജ്യമായിരിക്കുമെന്ന് പാര്‍ലമെന്റില്‍ മുഹമ്മദ് അലി ജിന്നയുടെ ചരിത്ര പ്രസംഗത്തില്‍ അദ്ദേഹം പറയുന്നതു കേട്ടു. ദൗര്‍ഭാഗ്യമെന്നു പറയട്ടെ അത് അല്‍പകാലത്തേക്കുള്ള തെറ്റിദ്ധാരണയായിരുന്നു.

(മാസ്റ്റേഴ്‌സ് ഓഫ് ഡിസ്‌ക്രീഷന്‍)

ത്രിദിബകുമാര്‍ ചൗധരി (ഏഴ് തവണ എംപി, ക്രാന്തികാര്യ സോഷ്യലിസ്റ്റ് പാര്‍ട്ടി

പാക്കിസ്ഥാന്റെ പാസ്‌പോര്‍ട്ട് കൈവശമുള്ള ഹിന്ദുക്കള്‍ക്കുപോലും ഇവിടെ വരാന്‍ വിസ നല്‍കാത്ത അനേകം സന്ദര്‍ഭങ്ങള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. അവര്‍ പാസ്‌പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഇവിടെത്തന്നെ താമസിച്ചുപോകുമെന്നും ഒരുപക്ഷേ സര്‍ക്കാരിന് ഭയമുണ്ടാകും. ഇത്തരം കാര്യങ്ങള്‍ തടയണമെന്ന് ബംഗാളി ജനങ്ങള്‍ക്കുവേണ്ടി പറയാനാഗ്രഹിക്കുന്നു. അവരുടെ പക്കല്‍ നിയമപ്രകാരമുള്ള മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ ഇല്ലയോ എന്നതു പരിഗണിക്കാതെ ഇവിടേക്ക് വരാന്‍ അനുമതി നല്‍കേണ്ടതുണ്ട്. കാരണം വരുന്നവര്‍ക്കെല്ലാം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനാകുന്ന ഒരു സംവിധാനം ഇവിടെ ഏര്‍പ്പാടാക്കാനായിട്ടില്ല. അതിര്‍ത്തി കടന്ന്, ഭാരതത്തില്‍ അഭയം പ്രാപിക്കുന്നവര്‍ക്ക് അഭയാര്‍ത്ഥി സര്‍ട്ടിഫിക്കറ്റോ, പ്രവാസി സര്‍ട്ടിഫിക്കറ്റോ നല്‍കേണ്ടതുണ്ട്. ഭഗവാനെ ഓര്‍ത്ത് അവര്‍ക്ക് ഇവിടെ വരാനും ഇവിടെ താമസിക്കാനും അനുവാദം നല്‍കണം.

(1964 ഫെബ്രുവരി 12 ലോക്‌സഭ)

എച്ച്.എന്‍. മുഖര്‍ജി (ഭാരതീയ കമ്യൂണിസ്റ്റ് പാര്‍ട്ടി)

പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കെതിരെ സംസാരിക്കപ്പെടുന്നു. ഇവിടേക്കു വരുന്നവര്‍, നേരത്തെ ഇവിടെ എത്തിക്കഴിഞ്ഞവര്‍ അഭയാര്‍ത്ഥികള്‍ എന്നറിയപ്പെടുന്നു. അവര്‍ അഭയാര്‍ത്ഥികളല്ല. അവര്‍ക്ക് ഒരു വീട് ലഭ്യമാക്കേണ്ടതുണ്ട്. ഈ രാജ്യം അവരുടെ വീട് ആയിരിക്കേണ്ടതാണ്.

(1964 ഫെബ്രുവരി 12, ലോക്‌സഭ)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.