തിരുവനന്തപുരം: സിപിഎം അടപടലം വേരറ്റുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ തങ്ങളുടെ സ്വന്തം ജയ് വിളിയായ ഇന്‍ക്വിലാബ് സിന്ദാബാദിനൊപ്പം മറ്റൊരു ജയ് വിളിയും കൂടി ഇല്ലാതെ പറ്റില്ലെന്ന് തിരിച്ചറിഞ്ഞ് ബിനീഷ് കോടിയേരി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് തന്റെ തിരിച്ചറിവ് ബിനീഷ് പ്രകടിപ്പിച്ചിരിക്കുന്നത്.
ഇന്‍ക്വിലാബും അല്ലാഹു അക്ബറും ജയ് ഭീമും വിളിക്കുന്നവരാണ് നിങ്ങളുടെ ഉറക്കം കെടുത്തുന്നതെങ്കില്‍ വരും കാല ഇന്ത്യ ഏറ്റെടുക്കാന്‍ പോകുന്ന ധ്വനികളായി ഇത് മാറുമെന്നാണ് ബിനീഷിന്റെ പോസ്റ്റ്. കൂടെ ഇന്‍ക്വിലാബ് സിന്ദാബാദ്, അള്ളാഹു അക്ബര്‍, ജയ് ഭീം എന്നീ ജയ് വിളികളും മുഴക്കുന്നുണ്ട്.
വെല്ലുവിളി ഉദ്ദേശിച്ചാണ് പോസ്റ്റിട്ടതെങ്കിലും കമന്റ് ബോക്‌സില്‍ ബിനീഷിനെ പൊങ്കാല ഇടുകയാണ് ആളുകള്‍. ഇന്‍ക്വിലാബിന്റെ നിലനില്‍പ്പിന് അള്ളാഹു അക്ബര്‍ എന്ന ജയ് വിളിയില്ലാതെ പറ്റില്ലെന്ന തിരിച്ചറിവ് ബിനീഷിനുണ്ടായെന്നാണ് ഒരു കമന്റ്.
അന്നും ഇന്നും ”ജയ് ശ്രീറാം” മാത്രം വിളിച്ചിട്ടുള്ളൂ. പക്ഷെ കേരളത്തിലെ കമ്മികള്‍ ആദ്യം ഇന്‍ക്വിലാബ് വിളിച്ചു. പിന്നെ അതിന്റെ കൂടെ എന്തൊക്കെ വിളിച്ചിട്ടില്ല എന്ന് മാത്രം നോക്കിയാല്‍ മതിയെന്നാണ് മറ്റൊരു കമന്റ്. ബിനീഷിന്റെ പോസ്റ്റിനെതിരെ ഇത്തരം നിരവധി കമന്റുകളാണ് വരുന്നത്.

















