തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ സര്‍വകലാശാലയെ രാഷ്‌ട്ര വിരുദ്ധ കേന്ദ്രമാക്കി മാറ്റരുതെന്ന് എബിവിപി ആവശ്യപ്പെട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ആരോഗ്യ സര്‍വകലാശാല യൂണിയന്റെ ദക്ഷിണമേഖല കലോത്സവ വേദിക്ക് കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്ത ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരമായ 370-ാം വകുപ്പിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.
സംഘാടക സമിതിയുടെ തീരുമാനം രാഷ്‌ട്ര വിരുദ്ധമാണ്. ദക്ഷിണമേഖല കലോത്സവത്തെ രാജ്യവൈരുദ്ധ്യം വളര്‍ത്താനും കലാപം സൃഷ്ടിക്കാനുമുള്ള കേന്ദ്രമാക്കുകയാണ്. കലോത്സവത്തിന്റെ സംഘാടക സമിതിക്കെതിരെയും കോളേജ് അധികാരികള്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി സംസ്ഥാന സെക്രട്ടറി എം.എം. ഷാജി കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി.
















