തിരുവനന്തപുരം: ഇന്ത്യയുടെ വിദേശനയങ്ങളെ പൗരത്വ ഭേദഗതി നിയമവും അതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളും ബാധിക്കില്ലെന്ന് നയതന്ത്ര വിദഗ്ധന്‍ ടി.പി ശ്രീനിവാസന്‍. മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയപരിപാടികളെയും ഇത് ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യ രാജ്യമെന്ന നിലയില്‍ ചൈനയ്‌ക്കു ബദലായി നമുക്ക് രാജ്യാന്തരതലത്തില്‍ ലഭിക്കുന്ന മുന്‍തൂക്കത്തെയും ഒരു നിക്ഷേപക ലക്ഷ്യമെന്ന സ്ഥാനത്തെയും ഇത് ബാധിക്കില്ല. ആണവ പരീക്ഷണ വേളയില്‍ രാജ്യാന്തര തലത്തില്‍ ഉണ്ടായ വന്‍ എതിര്‍പ്പിനെ മികവുറ്റ രീതിയില്‍ അതിജീവിച്ചവര്‍ കൂടിയാണ് നമ്മളെന്നതും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ടെന്നും മനോരമയിലെ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
ആഭ്യന്തരതലത്തില്‍ നിയമ നിര്‍മാണം നടത്തുന്നത് വിദേശനയം പരിഗണിച്ചാകരുത്. ആഭ്യന്തര സാഹചര്യം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ നിയമം കൊണ്ടുവരുന്നതില്‍ ഒട്ടും വൈമുഖ്യവും പാടില്ല. അത്തരം അടിയന്തര സാഹചര്യത്തില്‍ രാജ്യത്തിനു പുറത്തു നിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ കൈകാര്യം ചെയ്യാനാകുന്നതേയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
















