തൃശൂര്‍: തൃശൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലും സംഘര്‍ഷത്തിന് എസ്എഫ്‌ഐ ശ്രമം. എബിവിപിയുടെ കൊടിമരത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കോലം പ്രതീകാത്മകമായി തൂക്കിലേറ്റിയാണ് എസ്എഫ്‌ഐ സംഘര്‍ഷത്തിന് ശ്രമം നടത്തിയത്.
വിവരമറിഞ്ഞെത്തിയ എബിവിപി പ്രവര്‍ത്തകര്‍ കോലം അഴിച്ചുമാറ്റി. തുടര്‍ന്ന് പ്രിന്‍സിപ്പലിനും പോലീസിനുംപരാതി നല്കി. കഴിഞ്ഞ ഒരാഴ്ചയായി കോളേജില്‍ എസ്എഫ്‌ഐ സംഘര്‍ഷത്തിന് ശ്രമം നടത്തുകയാണെന്നും തങ്ങളുടെ കരുതല്‍ കൊണ്ട് മാത്രമാണ് സംഘര്‍ഷം ഒഴിവാകുന്നതെന്നും എബിവിപി ഭാരവാഹികള്‍ പറഞ്ഞു.
















